ടൗ സെറ്റി


ടൗ സെറ്റി എന്ന നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന നാലു ഗ്രഹങ്ങളെ കൂടി ഈ ആഴ്ചയിൽ സൗരയൂഥേതര ഗ്രഹങ്ങളുടെ കൂട്ടത്തിൽ ചേർത്തതോടെ ആകെ സൗരയൂഥേതരഗ്രഹങ്ങളുടെ എണ്ണം 3506 ആയി. വലിപ്പത്തിൽ ടൗ സെറ്റി സൂര്യനെ പോലെയും ഗ്രഹങ്ങൾ ഭൂമിയെ പോലെയും ആണ്. സിറ്റസ് നക്ഷത്രഗണത്തിൽ, 12 പ്രകാശവർഷങ്ങൾക്കപ്പുറത്തു കിടക്കുന്ന ഈ നക്ഷത്രത്തെ നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാനും കഴിയും. സൂപ്പർ എർത്ത് വിഭാഗത്തിൽ പെടുന്ന രണ്ടു ഗ്രഹങ്ങൾ ജീവസാധ്യമേഖലയിൽ ആണ് സ്ഥിതി ചെയ്യുന്നത്. ജീവസാധ്യമേഖല എന്നതു കൊണ്ട് അർത്ഥമാക്കുന്ന ജലത്തിന് ദ്രാവകരൂപത്തിൽ സ്ഥിതി ചെയ്യാൻ കഴിയുന്ന പ്രദേശം എന്നു മാത്രമാണ്. നക്ഷത്രത്തെ നിരീക്ഷിക്കുമ്പോൾ കാണപ്പെട്ട വ്യതിയാനങ്ങൾ പഠിച്ചതിൽ നിന്നാണ് ഈ ഗ്രഹങ്ങളെ കണ്ടെത്തിയത്. ഈ സങ്കേതം ഉപയോഗിച്ച് ഒരു സെക്കന്റിൽ നക്ഷത്രത്തിനുണ്ടാവുന്ന 30സെ.മീ. വ്യതിയാനം പോലും കണ്ടെത്താൻ കഴിയും.

ഇംഗ്ലണ്ടിലെ ഹെർട്‌ഫോഷയർ യൂണിവേഴ്സിറ്റിയിലെ ഫാബോ ഫെഞ്ച് എന്ന ഗവേഷകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നക്ഷത്രങ്ങളെ കണ്ടെത്തിയത്.

അഭിപ്രായങ്ങള്‍