സിറിയസ്
കാനിസ് മേജറിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമാണ് സിറിയസ്. ഭൂമിയില്‍ നിന്നു നോക്കിയാല്‍ സൂര്യന്‍ കഴിഞ്ഞാല്‍ ഏറ്റവും തിളക്കത്തില്‍ കാണുന്ന നക്ഷത്രവും സിറിയസ് ആണ്. ഭൂമിയില്‍ നിന്നും 8.6 പ്രകാശവര്‍ഷങ്ങള്‍ക്കകലെ സ്ഥിതി ചെയ്യുന്ന ഇത് യഥാര്‍ത്ഥത്തില്‍ ഒരു ഇരട്ട നക്ഷത്രമാണ്. സിറിയസ് എ, സിറിയസ് ബി എന്നീ രണ്ടു നക്ഷത്രങ്ങള്‍ പരസ്പരം ഒന്നു പരിക്രമണം ചെയ്തു വരാന്‍ 50 വര്‍ഷം എടുക്കുന്നുണ്ട്.
സൂര്യന്റെ ഇരട്ടി പിണ്ഡമുള്ള സിറിയസ് എയുടെ തിളക്കം സൂര്യന്റെ 25 മടങ്ങാണ്. സിറിയസ് ബി ഏതാണ്ട് സൂര്യന്റെ അത്ര തന്നെ പിണ്ഡമുള്ള നക്ഷത്രമാണ്. 200 കോടി വര്‍ഷത്തിനും 300 കോടി വര്‍ഷത്തിനും ഇടയിലായിട്ടാണ് ഇവയുടെ പ്രായം കണക്കാക്കിയിരിക്കുന്നത്.
യൂറോപ്പില്‍ ഇതിനെ ഡോഗ്‍സ്റ്റാര്‍ എന്നാണ് അറിയപ്പെടുന്നത്. അവിടെ വേനല്‍ക്കാലത്ത് സൂര്യോദയത്തിനു തൊട്ടു മുമ്പായി കിഴക്ക് സിറയസ് ഉദിച്ചു വരുന്നതുകൊണ്ട് വേനല്‍ക്കാലത്തിനെ കാനിസ് ഡെയ്സ് എന്നും വിളിക്കാറുണ്ടത്രെ. ഈജിപ്തില്‍ നൈല്‍ നദിയിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടാണ് സിറിയസ് പ്രധാനമാവുന്നത്. സൂര്യോദയത്തിനു മുമ്പായി സിറിയസ് ഉദിക്കുന്നതു കാണാന്‍ തുടങ്ങിയാല്‍ നൈല്‍ നദിയില്‍ വെള്ളപ്പൊക്കത്തിനു സമയമായി എന്നവര്‍ മനസ്സിലാക്കിയിരുന്നു. കടുത്ത വേനലില്‍ കിളിമഞ്ജാരോ പര്‍വ്വതത്തിലെ മഞ്ഞുരുകിയാണ് നൈല്‍ നദിയില്‍ വെള്ളപ്പൊക്കമുണ്ടാവുന്നത്. ഇതു നോക്കി അവര്‍ കൃഷിക്കു വേണ്ട പ്രവര്‍ത്തികള്‍ ആരംഭിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ