അതിഭൌമ ഗ്രഹത്തിന്റെ അന്തരീക്ഷ വിശകലനം സാധ്യമായി


GJ 1214 ചിത്രകാരന്റെ ഭാവനയില്‍ 
     സൌരയൂഥത്തിന് പുറത്ത് കണ്ടെത്തിയിട്ടുള്ള സൌരേതര ഗ്രഹങ്ങളെ (exo planet )     അതിഭൌമ(supper earth ) ഗ്രഹങ്ങളെന്നും  ചൂടന്‍ വ്യാഴ (hot jupiter ) ഗ്രഹങ്ങളെന്നും വിഭജിച്ചിട്ടുണ്ട്. ഇവയില്‍ ചൂടന്‍ വ്യാഴ ഗ്രഹങ്ങളുടെ അന്തരീക്ഷത്തെ കുറിച്ച് കുറെ കാര്യങ്ങളെല്ലാം മനസ്സിലാക്കി കഴിഞ്ഞു. എന്നാല്‍ അതിഭൌമ ഗ്രഹങ്ങളുടെ അന്തരീക്ഷത്തെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഡിസംബര്‍ 2 ലെ നാച്വര്‍ ശാസ്ത്ര ജേര്‍ണല്‍ GJ 1214 b എന്ന അതിഭൌമ ഗ്രഹത്തിന്റെ അന്തരീക്ഷ ഘടന വിശകലനം ചെയ്തതായി റിപ്പോര്‍ട് ചെയ്തിട്ടുണ്ട്. 

     സ്മിത്ത് സോണിയന്‍ ഇന്സ്ടിട്യൂടിലെ ജേക്കബ് ബീനും (Jecob Been ) സംഘവുമാണ് ഈ  പഠനം നടത്തിയത്.  ഭൂമിയെക്കാള്‍ 6 .5 മടങ്ങ്‌ പിണ്ഡം ഉള്ള GJ 1214 b ഭൂമിയില്‍ നിന്നും 40 പ്രകാശ വര്‍ഷം അകലെ ഒഫ്യുക്കസ് നക്ഷത്ര ഗണത്തിലാണ് സ്ഥിതി ചെയ്യുന്നത്. പുതിയ പഠനം നടക്കുന്നതിനു മുന്പ് മൂന്നു സങ്കല്‍പ്പങ്ങള്‍ ആയിരുന്നു ഈ ഗ്രഹത്തിന്റെ അന്തരീക്ഷത്തെ കുറിച്ച് ജ്യോതിശാസ്ത്രജ്ഞര്‍ മുന്നോട്ട് വെച്ചിരുന്നത്. ഒന്നാമത്തേത് ജലത്താല്‍ മൂടപ്പെട്ടതായിരിക്കാം എന്നതായിരുന്നു. രണ്ടാമത്തേത് ഉറച്ച പ്രതലവും ഹൈഡ്രജന്‍ സമ്പുഷ്ടമായ അന്തരീക്ഷവും എന്നാല്‍ ഉയര്‍ന്ന തോതിലുള്ള മേഘങ്ങളോ മൂടല്‍ മഞ്ഞോ കാരണം കാഴ്ച്ചയില്‍ നിന്ന് മറക്കപ്പെട്ടു കിടക്കുന്നതായിരിക്കാം എന്നും മൂന്നാമതായി ഉറച്ച കാമ്പും ഹൈഡ്രജന്‍ സമ്പുഷ്ടമായ കൊച്ചു നെപ്ട്യൂണ്‍ ആയിരിക്കും എന്നും സങ്കല്പിച്ചു. 
 GJ 1214 b (നടുവില്‍) ഭൂമിയും നെപ്റ്റ്യൂണുമായൊരു താരതമ്യം
     എന്നാല്‍ പുതിയ പഠനത്തില്‍ ഉയര്‍ന്ന തോതിലുള്ള നീരാവിയോ കട്ടി കൂടിയ മേഘങ്ങളോ ആയിരിക്കും ഇതിന്റെ അന്തരീക്ഷത്തില്‍ ഉള്ളത് എന്ന് പറയുന്നു. യൂറോപ്യന്‍ സ്പേസ് ഓര്‍ഗനൈസേഷന്‍ (ESO ) ചിലിയില്‍ സ്ഥാപിച്ചിട്ടുള്ള ടെലസ്കോപ്പ് (Very Large Telescope ) ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. മാതൃ നക്ഷത്രത്തില്‍ നിന്നുള്ള പ്രകാശം ഗ്രഹാന്തരീക്ഷത്തില്‍ കൂടി കടന്നു വരുമ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍ വിശകലനം ചെയ്താണ് സൌരേതര ഗ്രഹങ്ങളുടെ അന്തരീക്ഷത്തെ കുറിച്ചു പഠിക്കുന്നത്. 

     കൂടുതല്‍ ദൈര്‍ഘ്യമുള്ള ഇന്ഫ്രാ റെഡ് തരംഗങ്ങള്‍ ഉപയോഗിച്ചുള്ള പഠനങ്ങളിലൂടെ ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുമെന്നു പഠനത്തിനു നേതൃത്വം നല്‍കിയ ജേക്കബ് ബീന്‍ പറഞ്ഞു.

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക