..ഗുരുത്വ വീചികള്‍ കേള്‍ക്കാന്‍ ലിസ
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലായിരുന്നു ഐന്‍സ്റ്റീന്‍ ഗുരുത്വ തരംഗങ്ങളെ(gravitational waves ) കുറിച്ച് പ്രവചിച്ചത്. പ്രസിദ്ധമായ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിലാണ് സ്ഥല-കാല വക്രത, ഗുരുത്വ മണ്ഡലം, ഗുരുത്വ തരംഗം തുടങ്ങിയ ആശയങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുന്നത്. ഐന്‍സ്ടീന്റെ ചിന്താ പരീക്ഷണങ്ങളില്‍ നിന്ന് രൂപം കൊണ്ട ഈ ആശയങ്ങള്‍ക്ക് തെളിവുകള്‍ തേടിയുള്ള യാത്ര തുടങ്ങി പിന്നീട് ശാസ്ത്ര ലോകം. ഇതിനു ആദ്യത്തെ തെളിവ് ലഭിക്കുന്നത് 1974 ല്‍ ആയിരുന്നു. പരസ്പരം ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഇരട്ട പല്‍സാരുകളെ(pulsar) കുറിച്ചുള്ള പഠനത്തില്‍ വിശദീകരിക്കാന്‍ കഴിയാതിരുന്ന ഒരിനം ഊര്‍ജത്തിന്റെ നഷ്ടം ഗവേഷകര്‍ നിരീക്ഷിക്കുകയുണ്ടായി. ഈ ഊര്‍ജ തരംഗങ്ങള്‍ ആയിരുന്നു ഗുരുത്വ തരംഗങ്ങള്‍ക്കുള്ള ആദ്യത്തെ തെളിവായി പിന്നീട് അംഗീകരിക്കപ്പെട്ടത്. 1993 ല്‍ ഇതിനു ഫിസിക്സിനുള്ള നോബല്‍ സമ്മാനവും ലഭിച്ചു ഇപ്പോള്‍ ഗുരുത്വ തരംഗങ്ങളെ കുറിച്ചു പഠിക്കുന്നതിനുള്ള ഒരു ബഹിരാകാശ പേടകത്തിന്റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് നാസയിലെയും യൂറോപ്യന്‍ സ്പേസ് എജന്സിയിലെയും ശാസ്ത്രജ്ഞര്‍. ലിസ (Laser Interferometer Space Ant