ഒരു ഗ്രഹം രൂപം കൊള്ളാൻ പോകുന്നു

എങ്ങനെയാണ് ഒരു ഗ്രഹം ഉണ്ടാകുന്നത്? നക്ഷത്രരൂപീകരണത്തിനു ശേഷം ബാക്കി വരുന്ന പദാർത്ഥങ്ങൾ വീണ്ടും പുതിയ നക്ഷത്രത്തിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കും. ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കുന്ന പദാർത്ഥങ്ങൾ പരസ്പരം കൂട്ടിയിടിച്ചും കൂടിച്ചേർന്നും കൂടുതൽ വലുതാവുന്നു. ഇങ്ങനെയാണ് ഒരു ഗ്രഹം രൂപം കൊള്ളുന്നത്. ഗ്രഹരൂപീകരണ വേളയിൽ അതില്‍ വീഴാതെ പോകുകയും എന്നാൽ അവയുടെ ആകർഷണ വലയത്തിൽ പെട്ടുപോകുകയും ചെയ്യുന്ന വസ്തുക്കളാണ് ഉപഗ്രഹങ്ങളായി മാറുന്നത്. ഇതിലും പെടാത്തവ ഛിന്നഗ്രഹങ്ങളും മറ്റുമാകുന്നു. നമ്മുടെ സൌരയൂഥത്തിൽ ഇങ്ങനെ ആദ്യം രൂപം കൊണ്ട ഗ്രഹം വ്യാഴമാണത്രെ. Credit: ESO ഇത്തരത്തിലുള്ള ഒരു ഗ്രഹരൂപീകരണ പ്രകൃയക്ക് നേരിട്ടുള്ള ഒരു തെളിവ് ലഭിച്ച സന്തോഷത്തിലാണ് ജ്യോതിശാസ്ത്രജ്ഞരിപ്പോൾ. തെക്കെ അർദ്ധഗോളത്തിലുള്ളവർക്ക് കാണാൻ കഴിയുന്ന ഒരു നക്ഷത്ര ഗണമാണ് കേദാരം (chamaeleon). ഇതിലെ ഒരു സാധാരണ നക്ഷത്രമാണ് T Cha. ഭൂമിയിൽ നിന്ന് 350 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ പ്രായം ഏതാണ്ട് ഏഴ് മില്ല്യൻ വർഷങ്ങളാണ്. ഈ നക്ഷത്രത്തിന്റെ ചുറ്റുമുള്ള പദാർത്ഥങ്ങൾക്കിടയിലാണ് ഒരു ഗ്രഹ ഡിസ്ക്...