ശനിയിൽ കാലവർഷം!!!
credit: ESA |
ത്തിരി അതിശയോക്തി കൂട്ടി പറഞ്ഞതാ ട്ടോ. ന്നാലും ശനീല് മഴ ന്നൊക്കെ പറഞ്ഞാല് ഒരത്ഭുതന്യല്ലെ! ന്നാ ശ്ശി ന്റെവകേം ആയിക്കോട്ടെ ന്നങ്ങട്ട് വെച്ചു. കൊഴപ്പല്യാലോ. ണ്ടെങ്കി ഒന്നങ്ങട്ട് ക്ഷമിക്യാ. അല്ലാതെന്താ ചെയ്യാ?
അല്ലാ പ്പൊ പറഞ്ഞു വന്നതെന്താ? ശനീലെ മഴേടെ കാര്യല്ലെ? അതന്നെ. ന്നാ ബാക്കീം കൂടി അങ്ങട്ട് കേട്ടോളൂ ട്ടോ. കൊറേ കൊല്ലം മുമ്പന്നെ, കൃത്യായി പറഞ്ഞാ 1997ല്, ശാസ്ത്രജ്നന്മാര് ശനീടെ അന്തരീക്ഷത്തില് ജലബാഷ്പൊക്കെ കണ്ടെത്തീട്ട്ണ്ട്. എന്നാ ഇതെവിട്ന്നാ വര്ണത്‌ന്ന് എങ്ങന്യാ ണ്ടാവണത് ന്നൊന്നും ഈ വിദ്വാന്മാർക്കൊട്ടു മനസ്സിലായിട്ടുണ്ടായിര്‌ന്നില്യ. പ്പഴാണത്രെ അതിന്റെ ഗുട്ടൻസ് പിടി കിട്ട്യേത്.
ശനീടെ ഒരു ഉപഗ്രഹോണ്ട്. എൻസിലാഡസ് ന്നാ അതിന്റെ പേര്. ആളത്ര മോശക്കാരനൊന്ന്വല്ല. നമ്മട്യൊക്കെ അട്‌ക്കളേല് വെള്ളം അടച്ച് സൂക്ഷിക്ക്‌ണ പോല്യാ ആ വിദ്വാൻ വെള്ളം സൂക്ഷിച്ച് വെച്ചിരിക്കണതേ. പുറത്ത്‌ന്ന് നോക്യാ ഒന്നൂല്യ. വെറും മഞ്ഞ് മൂടിക്കെടക്കാന്നെ തോന്നൂ. ന്നാലോ ആ മഞ്ഞിന്റടീല് നെറച്ചും വെള്ളാത്രെ! ഇതെത്രേണ്ടാവും ന്ന ഒരു കണക്കും ആര്‌ടേം കയ്യില്‌ല്യ. ന്നാലും കുറേ വെള്ളം മഞ്ഞുകട്ടകളടെ എടേക്കൂടെ പുറത്തേക്ക് തെറിപ്പിച്ച് വിടാറ്‌ണ്ട് വിദ്വാൻ. എത്രേന്നറിയോ? ഒരു സെക്കന്റില് ഏതാണ്ട് 250 കിലോ ഗ്രാം. ദക്ഷിണധ്രുവത്തില്‌ള്ള ചില വിടവ്‌കളിൽ കൂടിയാണ് ഈ ജലബാഷ്പ നിർഗ്ഗമനം നടക്ക്‌ണത്‌ന്നാ നമ്മടെ ആൾക്കാര് കണ്ടെത്തീട്ട്‌ള്ളത്. ഈ വിടവ്‌കളെ ടൈഗർ സ്ട്രിപ്പ് ന്നാ വിളിക്യാ. നമ്മടെ ഉപഗ്രഹങ്ങളെട്‌ത്ത ചിത്രങ്ങള് നോക്യാ കട്‌വേടെ മേല്‌ള്ള വരകളാന്നാ ഇത് തോന്ന്വാ.
ങ്ങനെ എൻസിലാഡസ്സീന്ന് വര്ന്ന ജലാണത്രെ ശനീടെ അന്തരീക്ഷത്തില് കാണ്‌ണതേ. അപ്പൊ എൻസിലാഡസീന്നു പെയ്യ്‌ണ മഴയാണ് ശനീടെ അന്തരീക്ഷത്തിലെ വെള്ളം ന്നങ്ങട്ട് പറയാം. ന്നാ ഈ വെള്ളം മുഴ്വനും ശനീലിക്യങ്ങട്ട് എത്ത്‌ണൊന്നൂല്യാ ട്ടോ. ഒരു മൂന്നോ നാലോ ശതമാനം മാത്രേ അങ്ങട്ട് എത്ത്‌ണൊള്ളത്രെ! ച്ചാൽ ഭൂമീല് പെയ്യ്‌ണ മഴേടെ 7,000,000,000,000 ൽ ഒര് ഭാഗം മാത്രം!!! എങ്ങനേണ്ട്?
ഈ ശനിയുടെ ഒരു കാര്യം .....!
മറുപടിഇല്ലാതാക്കൂഒള്ളത് കൊണ്ട് ഓണം പോലെ
മറുപടിഇല്ലാതാക്കൂ