ബുധനിലെ ത്യാഗരാജസാന്നിദ്ധ്യം


"സ്നേഹമില്ലാത്തിടത്ത് അറിവ് വിളയില്ല"(അനുരാഗമുലേന മനസുന സുജ്ഞാനമുരാദ) എന്നു പാടി നടന്ന അനശ്വരഗായകൻ ത്യാഗരാജസ്വാമികളുടെ പേരിലുള്ള ഒരു ഗർത്തമുണ്ട് ബുധനിൽ. 97കി.മീറ്റർ വ്യാസമുള്ള ത്യാഗരാജഗർത്തത്തിന്റെ ചിത്രമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. സൂര്യന്റെ ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന ഏറ്റവും ചെറിയ ഗ്രഹമായ ബുധനെ ഭ്രമണം ചെയ്യുന്ന മെസ്സഞ്ചർ ഭൂമിയിലേക്കയച്ച ഏറ്റവും പുതിയ ചിത്രങ്ങളിലുള്ളതാണ് ഈ ചിത്രവും.
   ഗർത്തത്തിനു നടുവിലെ കൊടുമുടിയും തിട്ടുകളും മണ്ണൊലിപ്പിന്റെ പാടുകളും എല്ലാം ഈ ചിത്രത്തിൽ വ്യക്തമായി കാണാം. 200മീറ്റർ/പിക്സൽ നിരക്കിൽ കൃത്യതയുള്ള ഈ ചിത്രം വരും ദിവസങ്ങളിൽ കൂടുതൽ വിശകലനത്തിനു വിധേയമാക്കുമ്പോൾ ബുധനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകും എന്നു പ്രതീക്ഷിക്കാം.
   രാജാധികാരം വെച്ചു നീട്ടിയ പ്രലോഭനങ്ങളെ തിരസ്കരിച്ച് തെരുവിലേക്കിറങ്ങി തന്റെ പാണ്ഡിത്യം കൊണ്ട് സാമ്പത്തികദാരിദ്ര്യത്തെ വെല്ലുവിളിച്ച മഹാനായിരുന്നു ത്യാഗരാജസ്വാമികൾ. പ്രപഞ്ചസംഗീതത്തിൽ അലിഞ്ഞു ചേർന്ന ആ നാമം(ദം) അറിവുകൊണ്ട് അധികാരത്തെ വെല്ലുവിളിക്കാനിറങ്ങുന്നവർക്കെല്ലാം എന്നും ഒരു പ്രചോദനമായിരിക്കട്ടെ.

അനുബന്ധപോസ്റ്റുകൾ:
1. ബുധനെ കുറിച്ച് പുതിയ വിവരങ്ങൾ
2. ബുധനിൽ ഗുഹകൾ കണ്ടെത്തി
3. ബുധൻ ചിരിക്കുന്നു
4. മെസ്സഞ്ചറിൽ നിന്നുള്ള ആദ്യചിത്രം
5. സന്ദേശവാഹകൻ ബുധനെ സമീപിക്കുന്നു

അഭിപ്രായങ്ങള്‍

  1. Sri Shaji
    Pls let me know the origin of this news item. As per my knowledge only international astronomical union is authorized to name objects in space.
    Pls confirm
    Thank you
    Chandramohan

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിക്കിപ്പീഡിയയിലെ List of craters on Mercury(http://en.wikipedia.org/wiki/List_of_craters_on_Mercury#T) എന്ന താളിലും മെസ്സഞ്ചര്‍ ഔദ്യോഗിക വെബ്സൈറ്റില്‍ ഇവിടെയും(http://messenger.jhuapl.edu/gallery/sciencePhotos/image.php?image_id=861) ത്യാഗരാജ ക്രേറ്ററിനെ കുറിച്ച് പറയുന്നുണ്ട്. universe todayല്‍(http://www.universetoday.com/104230/on-the-edge-of-tyagaraja/) ഇതു സംബന്ധിച്ച വാര്‍ത്തയുമുണ്ട്.

      ഇല്ലാതാക്കൂ
  2. ശരിയാണ് ശ്രീ ഷാജി കൂടാതെ വ്യാസനും,ടാഗോര്‍ .ഷേര്‍ ഗില്‍ എന്നിവരും ബുധനില്‍ സ്ഥലം പിടിച്ചിട്ടുണ്ട്
    ചന്ദ്രമോഹന്‍

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ