വെയ്സെറ്റ് - അകാലവാർദ്ധക്യം ബാധിച്ച നക്ഷത്രം

ഇരട്ടകളിൽ പോളക്സിന്റെ അരഭാഗത്തുള്ള നക്ഷത്രമാണ് വെയ്സെറ്റ്. മദ്ധ്യം എന്നർത്ഥം വരുന്ന അറബി വാക്കിൽ നിന്നാണത്രെ ഈ പേര് ഉണ്ടായത്. ബെയർ ഇതിന് ഡെൽറ്റ ജമിനോറം എന്ന പേരാണ് നൽകിയത്. 1930 ക്ലൈഡ് ടോംബോഗ് പ്ലൂട്ടോയെ കണ്ടെത്തുമ്പോൾ അത് വെയ്സെറ്റിന്റെ സമീപത്തായിരുന്നു. കാത്തിരിക്കുകയാണെങ്കിൽ 158 വർഷം കൂടി കഴിഞ്ഞാൽ പ്ലൂട്ടോയെ അതേ സ്ഥാനത്തു വീണ്ടും കാണാം. കാന്തിമാനം +3.53 ആണ് എന്നതിനാൽ നഗ്നനേത്രങ്ങൾ കൊണ്ടു തന്നെ അത്യാവശ്യം നന്നായി നമുക്ക് കാണാൻ കഴിയും. നമ്മളിൽ നിന്നും 60.5 പ്രകാശവർഷം അകലെയാണ് വെയ്സെറ്റ് സ്ഥിതി ചെയ്യുന്നത്. 160 കോടി വർഷം പ്രായമുള്ള ഈ നക്ഷത്രത്തിന്റെ പിണ്ഡം സൂര്യന്റെ പിണ്ഡത്തിന്റെ 1.57 മടങ്ങ് മാത്രമാണ്. നക്ഷത്രങ്ങളുടെ പ്രായക്കണക്കിൽ 160 കോടി എന്നൊക്കെ പറയുന്നത് ചെറിയൊരു സംഖ്യയാണെന്ന് അറിയാമല്ലോ. പക്ഷെ ഇത് ഇപ്പോൾ തന്നെ ഒരു സബ്ജയന്റ് ഘട്ടത്തിൽ എത്തിയിരിക്കുന്നു. നക്ഷത്രങ്ങളുടെ അന്ത്യഘട്ടമായ ഭീമൻ നക്ഷത്രങ്ങളാവുന്നതിനു മുമ്പുള്ള ഘട്ടമാണ് ഇത്. ഏകദേശം 460 കോടി വർഷം പ്രായമുള്ള സൂര്യൻ അതിന്റെ ആയുസ്സിന്റെ പകുതിയിലെത്തിയിട്ടേ ഉള്ളു ഇപ്പോഴും. സൂര്യനുമായി താരതമ്യം ചെയ്യുമ്പോൾ പാവം വെയ്സെറ്റി...