മാനത്തെ മാസങ്ങൾ
മലയാളമാസങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ ? ചിങ്ങം , കന്നി , തുലാം , വൃശ്ചികം , ധനു , മകരം , കുംഭം , മീനം , മേടം , ഇടവം , മിഥുനം , കര്‍ക്കിടകം എന്നിവ തന്നെ . ഈ ചോദ്യം എത്ര എളുപ്പമായിരുന്നെന്നോ ? എന്നാല്‍ പോകാന്‍ വരട്ടെ . ഒരു ചോദ്യം കൂടി ചോദിക്കട്ടെ . എങ്ങനെയാണ് ഈ മാസങ്ങള്‍ക്ക് ഈ പേരുകള്‍ കിട്ടിയത് എന്നറിയാമോ ? എന്താ നിന്നു പരുങ്ങുന്നത് ? അറിയില്ലേ ? എന്നാല്‍ പറഞ്ഞുതരാം കേട്ടോളൂ . നമ്മടെ ആകാശത്ത് ഒരുപാട് നക്ഷത്രങ്ങളുണ്ട് . കണ്ടിട്ടുണ്ട് അല്ലേ ? അവയെ കൂട്ടങ്ങളായി തിരിച്ച് ഓരോ കൂട്ടത്തിനും ഓരോ പേരുകളിട്ടിട്ടുണ്ട് . അതറിയാമോ ? വേട്ടക്കാരനെ അറിയാമെന്നോ . അതുപോലെ മറ്റു നക്ഷത്രങ്ങളെയും കൂട്ടമായി തിരിച്ച് പേരുകള്‍ നല്‍കിയിട്ടണ്ട് . കൂട്ടത്തിലെ പ്രധാന നക്ഷത്ര കൂട്ടിവരച്ചാല്‍ കിട്ടുന്ന രൂപത്തിന്റെ പേരാണ് ആ കൂട്ടത്തിനു നല്‍കുക . മേഷമാണ് മേടമായത് . മേഷം എന്നാല്‍ ആട് . ഇടവം എന്നാല്‍ ഋഷഭം ആണ് . അതെ കാള തന്നെ . വൃശ്ചികം എന്നാല്‍ എന്താണെന്നോ ? ഞാന്‍ ആ കൂട്ടത്തിന്റെ ചിത്രം വരച്ചു കാണിച്ചു തരാം . ഇതാ നോക്ക് അതെ വൃശ്ചികം തേളു തന്നെ . ഇതൊക്കെ എങ്ങനെയാണു മാസത്തിന്റെ പേരാ