മെക്ബ്യൂഡെ - സിംഹത്തിന്റെ മടക്കിവെച്ച കാൽ


 പോളക്സിലെ കാലിലെ ഒരു നക്ഷത്രമാണ് മെക്ബ്യൂഡെ. മെബ്സൂട്ടെയും മെക്ബ്യൂഡെയും തമ്മിൽ മാറിപ്പോകരുത് കേട്ടോ. ഭൂമിയിൽ നിന്നും 1200 പ്രകാശവർഷം അകലെയാണ് ഇതു കിടക്കുന്നത്. ബെയർ ഇതിന് സീറ്റ ജമിനോറം എന്ന പേരാണ് നിർദ്ദേശിച്ചത്. സിംഹത്തിന്റെ മടക്കിവെച്ച കാൽ എന്നർത്ഥം വരുന്ന അറബി വാക്കിൽ നിന്നാണ് മെക്ബ്യൂഡെ എന്ന പേരുണ്ടായത്. ഭൂമിയിൽ നിന്നും നോക്കുമ്പോൾ ഒറ്റ നക്ഷത്രമായാണ് കാണുന്നതെങ്കിലും ഇതിൽ ഒന്നിൽ കൂടുതൽ നക്ഷത്രങ്ങളുണ്ട് എന്നു കണ്ടെത്തിയിട്ടുണ്ട്. വാഷിങ്ടൺ ഡബിൾസ്റ്റാർ കാറ്റലോഗിൽ (WDS) ഇതിന് WDS J07041+2034 എന്ന പേരാണ് നൽകിയിട്ടുള്ളത്. എന്നാൽ അമേരിക്കൻ മൾട്ടിപ്ലിസിറ്റി കാറ്റലോഗിൽ (WMC) WDS J03158-0849 Aa, Ab എന്ന പേരിൽ മെക്ബ്യൂഡെയെ ഉൾപ്പെടുത്തി. ഇതാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അംഗീകരിച്ചത്. ഓരോ നക്ഷത്രത്തിനും പ്രത്യേകമായി പേരു നൽകുക എന്നതാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടനയുടെ രീതി. അതു കൊണ്ട് ഇതിലെ J03158-0849 Aa എന്ന നക്ഷത്രത്തിനാണ് മെക്ബ്യൂഡെ എന്ന പേരു നൽകിയത്. നമുക്ക് ഇവിടെ നിന്നു നോക്കുമ്പോൾ ഇവ വേറെ വേറെ കാണാത്തതു കൊണ്ട് പരമ്പരാഗത രീതിയിൽ തന്നെ മെക്ബ്യൂഡെ എന്നു വിളിക്കാം.

അഭിപ്രായങ്ങള്‍