പോസ്റ്റുകള്‍

രത്നം കൊണ്ടൊരു ഗ്രഹം

ഇമേജ്
credit: MPIfR       രത്നങ്ങൾ എന്നും നമുക്ക് അത്ഭുതമാണ്. അവ അത്രക്ക്  അപൂർവ്വമാണ് എന്നതു തന്നെയായിരിക്കാം ഒരു കാരണം. എന്നാൽ ഒരു ഗ്രഹം പൂർണ്ണമായും രത്നം തന്നെയായാലോ? അപ്പോൾ അത്ഭുതം ഇരട്ടിക്കുകയേയുള്ളു അല്ലേ? എന്നാൽ ഇതാ അത്തരം ഒരു അത്ഭുതം സംഭവിച്ചിരിക്കുന്നു. ആസ്ട്രേലിയയിലെ സ്വിൻബേൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സർ മാത്യു  ബെയിൽസിന്റെ നേതൃത്വത്തിലുള്ള ഒരു ശാസ്ത്രജ്ഞരാണ് ഈ ഗ്രഹത്തെ(Diamond Planet) കണ്ടെത്തിയതായി അവകാശപ്പെടുന്നത്.      PSR J1719-1438 എന്ന ഒരു പുതിയ പൾസാറിനെ നിരീക്ഷിക്കുന്നതിനിടയിലാണ് ഈ ശാസ്ത്രസംഘം പുതിയ ഗ്രഹത്തെ കണ്ടെത്തിയത്. ഉയർന്ന ദ്രവ്യമാനവും ചെറിയ വ്യാസവുമുള്ള അതിവേഗത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങളാണ്  പൾസാറുകൾ . ഇത്  വളരെ ഉയർന്ന തോതിൽ റേഡിയോ തരംഗങ്ങൾ പുറത്തു വിട്ടുകൊണ്ടിരിക്കും. ഇതിന്റെ കറങ്ങൽ കാരണം ലൈറ്റ്‌ഹൗസിൽ നിന്നു വരുന്ന പ്രകാശകിരണത്തെ പോലെ ഇടവിട്ടിടവിട്ടായിരിക്കും ഭൂമിയിലേക്ക് എത്തുക. ഇങ്ങനെ വരുന്ന റേഡിയോ തരംഗങ്ങളിൽ 130 മിനിറ്റ് ഇടവിട്ട് വ്യതികരണങ്ങൾ ഉണ്ടാകുന്നത് ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽ പെ...

ഇതാ ഒരു തണുത്ത നക്ഷത്രം!

ഇമേജ്
     എന്നു പറഞ്ഞാൽ ഒരു നക്ഷത്രമല്ല. തണുത്തു പോയാൽ നക്ഷത്രമാവില്ലല്ലോ. അപ്പോൾ നക്ഷത്രം പോലെ ഒരു വസ്തു എന്നു പറയാം. ജ്വലന ശേഷിയില്ലാത്ത ഇത്തരം പദാർത്ഥങ്ങളെ തവിട്ടു കുള്ളന്മാർ എന്നു പറയും. അണുകേന്ദ്രസംലയനം നടത്താനാവശ്യമായ പിണ്ഡം സംഭരിക്കാനാവാത്തതു കൊണ്ട് സ്വയം ജ്വലിക്കാനാവാതെ പോയ ഹതഭാഗ്യനക്ഷത്രങ്ങളാണിവ. ഇവയിൽ തന്നെ ഏറെ തണുത്ത വിഭാഗമാണ്  Y സ്പെക്ട്രം ഗ്രൂപ്പിൽ വരുന്നവ. (Y dwarfs). ഇവക്കിടയിൽ നിന്നാണ് വളരെ കുറഞ്ഞ താപനിലയുള്ള ചിലരെ കണ്ടെത്തിയിരിക്കുന്നത്. കുറഞ്ഞ താപനില എന്നു ഏകദേശം 25 ഡിഗ്രി സെന്റിഗ്രേഡ്! നമ്മുടെ ശരീരതാപത്തോളം!!      വളരെ കാലമായി ബഹിരാകാശ ശാസ്ത്രജ്ഞർ ഇവയെ തെരഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും ഇപ്പോൾ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്.  WISE ദൂരദർശിനി ഉപയോഗിച്ചാണ് ഇതു സാധ്യമായത്. ആറെണ്ണത്തിനെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ദൃശ്യപ്രകാശം ഉപയോഗിച്ച് ഇവയെ നിരീക്ഷിക്കുക അസാധ്യമാണ്. തരംഗദൈർഘ്യം കൂടിയ ഇൻഫ്രാ റെഡ് പ്രകാശമുപയോഗിച്ചാണ് ഇവയെ കണ്ടെത്തിയിരിക്കുന്നത്.       ജ്യോതിശാസ്ത്രജ്ഞന്മാരിൽ പ്രത്യേക താൽപര്യമുണർ...

പണ്ടു പണ്ട് രണ്ട് അമ്പിളിമാമൻമാരുണ്ടായിരുന്നത്രെ!!!

ഇമേജ്
     ഇതൊരു മുത്തശ്ശിക്കഥയല്ല കേട്ടോ. ശാസ്ത്രജ്ഞന്മാർ കമ്പ്യൂട്ടർ മോഡലുകൾ ഉപയോഗിച്ച് സമർത്ഥിച്ച ഒരു ഭൂതകാല സംഭവത്തെ കുറിച്ചാണ്  പറയുന്നത്. ഏതാണ്ട് നാല് ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഭൂമിക്ക് രണ്ട് ചന്ദ്രന്മാരുണ്ടായിരുന്നത്രെ. പിന്നീട് അവ കൂട്ടിയിടിച്ച് ഒന്നായതാണ് ഇന്നു നാം കാണുന്ന ചന്ദ്രൻ എന്നു വിശദീകരിക്കുന്ന ഒരു പഠനം ആഗസ്റ്റ്  4ന്റെ നാച്വർ മാഗസിനിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.      ചന്ദ്രന്റെ ഭൂമിക്ക് അഭിമുഖമായ വശം മറുവശത്തെ അപേക്ഷിച്ച് പർവ്വതങ്ങളും ഗർത്തങ്ങളും കുറഞ്ഞ് കൂടുതൽ നിരപ്പായിരിക്കുന്നതിന്റെ കാരണം ഇതാണത്രെ. ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ചൊവ്വയോളം പോന്ന ഒരു പ്രാഗ്-ഗ്രഹം ഭൂമിയിൽ വന്നിടിച്ചതിന്റെ ഫലമായി തെറിച്ചു പോയ പദാർത്ഥങ്ങൾ കൂടിച്ചേർന്നാണ് ചന്ദ്രൻ ഉണ്ടായത് എന്നാണ് ചന്ദ്രോൽപത്തിയെ കുറിച്ച്  അംഗീകരിക്കപ്പെട്ട ഒരു സിദ്ധാന്തം. ഇങ്ങനെ തെറിച്ചു പോയ ശകലങ്ങൾ രണ്ടു ചന്ദ്രന്മാരായാണ് രൂപം കൊണ്ടത് എന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. ഇതിൽ ചെറിയ ചന്ദ്രന്റെ വലിപ്പം വലിയതിന്റെ പതിമൂന്നിൽ ഒരു ഭാഗം മാത്രമായിരുന്നു.    ...

ഓക്സിജൻ തന്മാത്രകളുടെ ഒളിച്ചുകളി അവസാനിക്കുന്നുവോ?

ഇമേജ്
credit: JPL         പ്രപഞ്ചത്തിലുള്ള മൂലകങ്ങളുടെ അളവെടുത്താൽ മൂന്നാം സ്ഥാനത്താണ് ഓക്സിജന്റെ സ്ഥാനം. എന്നാൽ തന്മാത്രാ രൂപത്തിലുള്ള ഓക്സിജനെ വളരെ കുറഞ്ഞ അളവിൽ മാത്രമെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളു. നമ്മൾ ശ്വസിക്കുന്ന വായുവിൽ 20%ൽ താഴെ മാത്രമാണ് തന്മാത്രാ രൂപത്തിലുള്ള ഓക്സിജൻ കാണപ്പെടുന്നത്. സൗരയൂഥത്തിനു പുറത്തുള്ള സ്പയ്സിലാകട്ടെ ഇതു വരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നുമില്ല. എന്നാൽ അണുരൂപത്തിലുള്ള ഓക്സിജനെ ധാരാളമായി കാണപ്പെടുന്നുണ്ടു താനും.      ഇതിനൊരറുതി വരുത്തിയിരിക്കുകയാണ് ESA യുടെ ബഹിരാകാശ ദൂരദർശിനിയായ ഹെർഷൽ. അങ്ങു ദൂരെ ഓറിയൺ പടലത്തിൽ നക്ഷത്രങ്ങൾ രൂപമെടുത്തുകൊണ്ടിരിക്കുന്ന മേഖലയിലാണ് ഓക്സിജൻ തന്മാത്രകൾ നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്. '1770കളിൽ ഓക്സിജൻ കണ്ടുപിടിക്കപ്പെട്ടുവെങ്കിലും 230 വർഷങ്ങളിലേറെ കാത്തിരിക്കേണ്ടിവന്നു സ്പേസിലെ ഓക്സിജൻ തന്മാത്രകളുടെ അസ്ഥിത്വം തെളിയിക്കാൻ' എന്ന് നാസയുടെ ഹെർഷൽ പ്രോജക്ട് സൈന്റിസ്റ്റായ പോൾ ഗോൾഡ്‌സ്മിത്ത് പറഞ്ഞു. നാസയുടെ കൂടി സഹകരണത്തോടു കൂടി യൂറോപ്യൻ സ്പേസ് ഏജൻസി നടത്തുന്ന പ്രോജക്ടാണ് ഹെർഷൽ. 2007ൽ സ്വീഡന്റെ ഓഡ...

ശനിയിൽ കാലവർഷം!!!

ഇമേജ്
credit: ESA       ത്തിരി അതിശയോക്തി കൂട്ടി പറഞ്ഞതാ ട്ടോ. ന്നാലും ശനീല് മഴ ന്നൊക്കെ പറഞ്ഞാല് ഒരത്ഭുതന്യല്ലെ! ന്നാ ശ്ശി ന്റെവകേം ആയിക്കോട്ടെ ന്നങ്ങട്ട് വെച്ചു. കൊഴപ്പല്യാലോ. ണ്ടെങ്കി ഒന്നങ്ങട്ട് ക്ഷമിക്യാ. അല്ലാതെന്താ ചെയ്യാ?        അല്ലാ പ്പൊ പറഞ്ഞു വന്നതെന്താ? ശനീലെ മഴേടെ കാര്യല്ലെ? അതന്നെ. ന്നാ ബാക്കീം കൂടി അങ്ങട്ട് കേട്ടോളൂ ട്ടോ. കൊറേ കൊല്ലം മുമ്പന്നെ, കൃത്യായി പറഞ്ഞാ 1997ല്, ശാസ്ത്രജ്നന്മാര് ശനീടെ അന്തരീക്ഷത്തില് ജലബാഷ്പൊക്കെ കണ്ടെത്തീട്ട്ണ്ട്. എന്നാ ഇതെവിട്ന്നാ വര്ണത്‌ന്ന് എങ്ങന്യാ ണ്ടാവണത് ന്നൊന്നും ഈ വിദ്വാന്മാർക്കൊട്ടു മനസ്സിലായിട്ടുണ്ടായിര്‌ന്നില്യ. പ്പഴാണത്രെ അതിന്റെ ഗുട്ടൻസ് പിടി കിട്ട്യേത്.              ശനീടെ ഒരു ഉപഗ്രഹോണ്ട്. എൻസിലാഡസ് ന്നാ അതിന്റെ പേര്. ആളത്ര മോശക്കാരനൊന്ന്വല്ല. നമ്മട്യൊക്കെ അട്‌ക്കളേല് വെള്ളം അടച്ച് സൂക്ഷിക്ക്‌ണ പോല്യാ ആ വിദ്വാൻ വെള്ളം സൂക്ഷിച്ച് വെച്ചിരിക്കണതേ. പുറത്ത്‌ന്ന് നോക്യാ ഒന്നൂല്യ. വെറും മഞ്ഞ് മൂടിക്കെടക്കാന്നെ തോന്നൂ. ന്നാലോ ആ മഞ...

അറിവിന്റെ പ്രഭാതം

ഇമേജ്
credit: NASA     നാസയുടെ ഡോൺ(Dawn) എന്ന ബഹിരാകാശ പേടകം ആസ്റ്ററോയ്‌ഡ് ബെൽറ്റിലെ ഭീമനായ വെസ്റ്റക്കു ചുറ്റും കറങ്ങി തുടങ്ങി. തുടർന്ന് അവയുടെ ക്ലോസ് അപ്പ് ചിത്രങ്ങൾ ഭൂമിയിലേക്ക് അയക്കാനും. ഭൂമിയിലെ ദൂരദർശിനികളിലൂടെയും മറ്റു ബഹിരാകാശ ദൂരദർശിനികളിലൂടെയും ലഭിച്ച ചിത്രങ്ങൾ മാത്രമേ ഇതു വരെയും നമ്മുടെ കൈയ്യിൽ ഉണ്ടായിരുന്നുള്ളു. അവയാകട്ടെ ഇതിന്റെ ഉപരിതലത്തെ കുറിച്ചു പഠിക്കുന്നതിന് വേണ്ടത്ര ഉപയുക്തമാകാത്തവയും ആയിരുന്നു. ഇതിനാണ് ഇപ്പോൾ ഒരു പരിഹാരമായിരിക്കുന്നത്. ഈ ചിത്രങ്ങൾ വെസ്റ്റയിലെ പർവ്വതങ്ങളെയും ഗർത്തങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നമുക്കു ലഭ്യമാക്കും. സൗരയൂഥത്തിന്റെ ആദ്യകാലത്തെ കുറിച്ചുള്ള പഠനങ്ങൾക്ക് ഇത് കൂടുതൽ കരുത്തേകും.      വെസ്റ്റയുടെ 16000കി.മീറ്റർ സമീപത്തു നിന്നുള്ള ദൃശ്യങ്ങളാണ് ഡോൺ ഇപ്പോൾ ലഭ്യമാക്കിക്കൊണ്ടിരിക്കുന്നത്. ഇതാദ്യമായാണ് വെസ്റ്റയുടെ ഇത്രയും അടുത്തു നിന്നുള്ള ദൃശ്യങ്ങൾ കിട്ടുന്നത്. ആഗസ്റ്റു മുതൽ ലഭ്യമായ വിവരങ്ങൾ വിശകലനം ചെയ്തു തുടങ്ങും. ഈ  പഠനങ്ങളിലൂടെ സൗരയൂഥത്തിന്റെ ആദ്യാധ്യായങ്ങളാണ് രചിക്കപ്പെടാൻ പോകുന്നത്.     ...

ഇന്നാ പിടിച്ചോ പത്തു ഗ്രഹങ്ങൾ കൂടി

ഇമേജ്
credit: Oxford University       ഒരു അന്താരാഷ്ട്ര ജ്യോതിശാസ്ത്രസംഘം പത്തു പുതിയ ഗ്രഹങ്ങളെ കൂടി സൗരയൂഥത്തിനു പുറത്ത് കണ്ടെത്തിയിരിക്കുന്നു. ഏതാനും ദശലക്ഷം വർഷം മാത്രം പ്രായമുള്ള നെപ്ട്യൂൺ സമാന ഗ്രഹങ്ങളും ഇതിൽ പെടും. നെപ്ട്യൂണിനെ കണ്ടെത്തിയതിനു ശേഷം അതിന്റെ ഒരു വർഷം പൂർത്തിയായ ഈ സമയത്തു തന്നെ നടത്തിയ ഈ കണ്ടെത്തൽ കൂടുതൽ കൗതുകം തരുന്നതാണ്.      ഈ ഗ്രഹങ്ങളെ കണ്ടെത്തുന്നതിന് ഉപയോഗിച്ചത് CoRoT (Convection, Rotation and Transits) എന്ന ബഹിരാകാശദൂരദർശിനിയാണ്. ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ CNESനാണ് ഇതിന്റെ ഉടമസ്ഥാവകാശം.ജൂൺ 14ന് മാർസെയിലിൽ വെച്ചു നടന്ന രണ്ടാം കോറോട്ട് സിമ്പോസിയത്തിൽ വെച്ചാണ് ഈ ഗ്രഹങ്ങളെ കണ്ടെത്തിയ വിവരം പ്രഖ്യാപിച്ചത്.      ഇപ്പോൾ കണ്ടെത്തിയ പത്തു ഗ്രഹങ്ങളിൽ ഏഴെണ്ണം ചൂടൻ വ്യാഴം (hot jupiter) എന്ന വിഭാഗത്തിൽ പെടുന്നവയാണ്. മാത്രമല്ല ഇവ അസാധാരണമാം വിധം അടുത്തു കിടക്കുന്നവയും അതിദീർഘ ഭ്രമണപഥങ്ങളോടു കൂടിയവയും ആണ്. ഇവയിൽ ഒരെണ്ണം വളരെ പ്രായം കുറഞ്ഞ നക്ഷത്രത്തെയാണ് ഭ്രമണം ചെയ്യുന്നത് എന്ന പ്രത്യേകതയും ഉണ്ട്. മറ്റൊരു ഗ്രഹം ശനിയ...