പരാജിതതാരകമേ നിന്നിലുണ്ടോ ജീവന്റെ തുണ്ടുകൾ?

ഭൌമേതര ജീവനെ കുറിച്ചുള്ള ആകാംക്ഷകൾ എന്നും ശാസ്ത്രലോകത്തിന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്. ഇതിനെ കുറിച്ച് പല സിദ്ധാന്തങ്ങളും രൂപം കൊണ്ടിട്ടുമുണ്ട്. ഇപ്പോൾ പുതിയൊരു ആശയവുമായി വന്നിരിക്കുകയാണ് റൊമാനിയയിലെ ബുക്കാറെസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ വിയോറൽ ബാദെസ്ക്യു. തവിട്ടുകുള്ളന്മാരിലും ഒഴുകുന്ന ഗ്രഹങ്ങളിലും ഭൂമിയിലേതിൽ നിന്നും വ്യത്യസ്തമായ ഇനത്തിലുള്ള ജീവൻ ഉണ്ടാകാമെന്നാണ് അദ്ദേഹത്തിന്റെ വാദം. അണുകേന്ദ്രപ്രതിപ്രവർത്തനം നടത്താനാവശ്യമായ ദ്രവ്യത്തെ സമാഹരിക്കാനാവാത്തതു കൊണ്ട് ഒരു നക്ഷത്രമാകാൻ കഴിയാതെ പോയ പ്രപഞ്ചവസ്തുക്കളാണ് തവിട്ടുകുള്ളന്മാർ(brown dwarf). ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഇടയിലാണ് ഇവയുടെ സ്ഥാനം. രൂപം കൊണ്ട കാലത്തു തന്നെ മാതൃനക്ഷത്രത്തിന്റെ ആകർഷണത്തിൽ നിന്ന് രക്ഷപ്പെട്ട് നക്ഷത്രാന്തരീയ മേഖലയിൽ അലഞ്ഞു നടക്കുന്ന ഗ്രഹങ്ങളാണ് ഒഴുകുന്ന ഗ്രഹങ്ങൾ. ഇവയിൽ രാസഈഥൈനിന്റെ സമുദ്രം തന്നെ കണ്ടേക്കാമെന്നാണ് ബാദെസ്ക്യു പറയുന്നത്. ഭൂമിയിലെ ജലാധിഷ്ഠിത ജീവനിൽ നിന്നു വ്യത്യസ്തമായ ഇനം ജീവകണങ്ങൾ ഈ ഈഥൈൻ സമുദ്രത്തിൽ ഉണ്ടാകുമത്രെ. 2010 ആഗസ്തിലെ...