മെസ്സഞ്ചറിൽ നിന്നുള്ള ആദ്യചിത്രം ലഭ്യമായി
credit; NASA |
ചിത്രത്തിന്റെ മുകൾ ഭാഗത്ത് കാണുന്നത് ഡിബസ്സി ഗർത്തം ആണ്. 80 കി.മീറ്റർ ആണ് ഇതിന്റെ വ്യാസം. മുകളിൽ കാണുന്നത് മെറ്റാബി ഗർത്തമാണ്. ഡിബസ്സിയെക്കാൾ ചെറിയ ഗർത്തമാണിത്. ബുധന്റെ ദക്ഷിണധ്രുവത്തിനു മുകളിൽ നിന്നാണ് ഈ ചിത്രമെടുത്തിരിക്കുന്നത്. ഇതു വരെയും ഈ ഭാഗത്തിന്റെ ചിത്രങ്ങൾ ബഹിരാകാശപേടകങ്ങൾ ഉപയോഗിച്ച് എടുക്കാൻ കഴിഞ്ഞിട്ടില്ല.
അടുത്ത മൂന്നു ദിവസങ്ങൾക്കുള്ളിൽ 1185 ചിത്രങ്ങൾ കൂടി മെസ്സഞ്ചർ അയക്കും. ഏപ്രിൽ 4നു ഒരു വർഷം നീണ്ടുനിൽക്കുന്ന ബുധന്റെ ഗ്ലോബൽ മാപ്പിങ് തുടങ്ങും. ഇതിന്റെ ഭാഗമായി 75000ത്തിലേറെ ചിത്രങ്ങളായിരിക്കും മെസ്സഞ്ചർ ഭൂമിയിലേക്കയക്കുക. മെസ്സഞ്ചറിന്റെ വെബ് സൈറ്റിൽ നിന്നും ഇവ ലഭ്യമാകും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ