സൗരയൂഥത്തിലൂടെ ഒരു സൗജന്യയാത്ര



     വൈക്കം ചന്ദ്രശേഖരൻ നായരുടെ ഏറെ നിരൂപകശ്രദ്ധ നേടാത്ത ഒരു നോവലാണ് സ്‌മൃതികാവ്യം. ഇതിൽ മാ എന്ന പെൺകുട്ടി സ്പെയ്സിലൂടെയും സമയത്തിലൂടെയും സഞ്ചരിക്കുന്നു. അതു പോലെ ഒന്നു സഞ്ചരിക്കാനായെങ്കിൽ എന്ന് അത് വായിച്ച കാലത്ത് എനിക്കും തോന്നിയിരുന്നു. അസ്സാദ്ധ്യമായത് സാദ്ധ്യമാക്കാൻ കഴിയുന്നത്  സ്വപ്നങ്ങൾക്കു മാത്രമാണല്ലോ. പക്ഷെ ഇപ്പോഴിതാ അതിന് ഒരു പുതിയ വഴി തുറന്നിരിക്കുന്നു.

     “Eyes on the Solar System” എന്ന പേരിൽ ഒരു നാസ ഒരു പുതിയ വെബ് അപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നു. ഇനി ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും സൗരയൂഥത്തിലൂടെ യാത്ര ചെയ്യാം. ഒട്ടും പണച്ചെലവില്ലാതെ തന്നെ! അമ്പതു കൊല്ലം മുമ്പുള്ള കാലത്തിലൂടെയും അമ്പതു കൊല്ലത്തിനു ശേഷമുള്ള കാലത്തിലൂടെയും വേണമെങ്കിൽ യാത്ര ചെയ്യാം!!  വോയേജറിന്റെ കൂടെയോ കാസ്സിനിയുടെ കൂടെയോ യാത്ര ചെയ്യാം!!! നാസയുടെ ജെറ്റ് പ്രൊപൽഷൻ ലാബറട്ടറി  പുറത്തിറക്കിയിട്ടുള്ള ഒരു സൗജന്യ പ്ലഗ്ഗിൻ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്താൽ മാത്രം മതി.


കൂടുതലറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ...

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക