സൗരയൂഥത്തിനും വാലോ?!

കടപ്പാട്: നാസ

ഇതാ ഇപ്പോൾ വാലുമുറിഞ്ഞവരെല്ലാം കൂടി സൗരയൂഥത്തിനും വാലു കണ്ടെത്തിയിരിക്കുന്നു. വാൽനക്ഷത്രങ്ങൾക്കു മാത്രമല്ല ചില നക്ഷത്രങ്ങൾക്കും വാലുണ്ടെന്ന് മുമ്പുതന്നെ കണ്ടെത്തിയിരുന്നു. ഇതാ ഇപ്പോൾ സൗരയൂഥത്തിനും വാലു കണ്ടെത്തിയിരിക്കുന്നു. നാസയുടെ ഐബെക്സ്(Interstellar Boundary Expolrer) എന്ന പേടകത്തിൽ നിന്നു ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്താണ് ഡേവിഡ് മൿകോമാസിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘം ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
    രണ്ടുതരത്തിലുള്ള ചാർജ്ജ്രഹിത കണങ്ങളാണ് ഈ വാലിലുള്ളത് എന്നാണ് ജൂലൈ പത്തിനു ആസ്ട്രോഫിസിക്സ് ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ പഠനത്തിൽ പറയുന്നത്. രണ്ടു വശങ്ങളിലൂടെ ഒഴുകുന്ന വേഗത കുറഞ്ഞ കണങ്ങളും മുകളിലും താഴെയുമായി ഒഴുകുന്ന വേഗത കൂടിയ കണങ്ങളുമടങ്ങിയതാ സൗരയൂഥത്തിന്റെ വാല്. സൗരയൂഥത്തിന്റെ അതിരായ ഹീലിയോസ്ഫിയറിനും പുറത്തേക്ക് നീണ്ടുപോകുന്ന ഈ വാലിന് ഹീലിയോസ്‌ടെയിൽ എന്നാണ് പേര് നൽകിയിരിക്കുന്നത്. 
    മറ്റു ദൂരദർശിനികൾക്കൊന്നും കണ്ടെത്താൻ കഴിയാതിരുന്ന ഈ വാല് എനർജെറ്റിക് ന്യൂട്രൽ ആറ്റം ഇമേജിങ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഐബക്സ് കണ്ടെത്തിയത്.

അഭിപ്രായങ്ങള്‍

  1. ഇതിനു മുമ്പ് Mira ceti എന്നാ ചര നക്ഷത്രത്തിന്നു വാല് കണ്ടെത്തിയിരുന്നു.
    ചന്ദ്രമോഹന്‍.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക