പോസ്റ്റുകള്‍

ഈ മാസത്തെ ആകാശം

ഇമേജ്
  ഈ മാസം രാ ത്രി 8.30ന് മദ്ധ്യകേരളത്തിൽ കാണാൻ കഴിയുന്ന നക്ഷ ത്ര ദൃശ്യം. പ്രധാന സംഭവ ങ്ങൾ * 13:- അമാവാസി. ആസ്ട്രേലിയയിലും ന്യൂസിലാന്റിലും    സൂര്യഗ്രഹണം   *  17,18:- ചിങ്ങക്കൊള്ളി -ഉൽ ക്കാവർഷം * 27 :- ശുക്രനും ശനിയും അടുത്തുവരുന്നു. സൂര്യോദയത്തിനു മുമ്പ് കിഴക്കൻ ചക്രവാളത്തിൽ ഒരു ഡിഗ്രി അകലത്തിൽ ഇവയെ കാണാം. * 28:- പൗർണ്ണമി    

ക്യൂരിയോസിറ്റി ചൊവ്വയിലെ മണ്ണിന്റെ രുചിയറിയുന്നു

ഇമേജ്
            credit: NASA      ക്യൂരിയോസിറ്റി മാർസ് റോവർ ചൊവ്വയിലെ മണ്ണിന്റെ വിരലടയാളങ്ങൾ ശേഖരിച്ചു തുടങ്ങി . കെമിസ്ട്രി ആന്റ് മിനറോളജി ഇൻസ്ട്രമെന്റ് (CheMin) ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളിൽ നിന്ന് ചൊവ്വയിലെ മണ്ണിന് ഹവായിയിലെ അഗ്നിപർവ്വതശിലാപടലങ്ങളോട് സാമ്യമുള്ളതായി കണ്ടെത്തി .       എക്സ് - റെ ഡിഫ്രാക്‌ഷൻ അനലൈസിസ് മാർഗ്ഗം ഉപയോഗിച്ച് ആദ്യമായി നടത്തിയ പഠനമാണ് ചൊവ്വയിലെ മണ്ണിന്റെ ഘടനയെ കുറിച്ചുള്ള പുതിയ വിവരങ്ങൾ നമുക്കു നൽകിയിരിക്കുന്നത് . ഇത് ചൊവ്വയുടെ ഭൂതകാല പാരിസ്ഥിതികാവസ്ഥകളെ കുറിച്ചുള്ള അറിവുകൾ രൂപീകരിക്കുന്നതിന് ശാസ്ത്രജ്ഞരെ സഹായിക്കും . മണ്ണിലടങ്ങിയിരിക്കുന്ന ഓരോ ധാതുക്കളെ കുറിച്ചു കിട്ടുന്ന അറിവുകളും അവ രൂപം കൊണ്ട പശ്ചാത്തലത്തെ കുറിച്ചുകൂടി വിവരം നൽകുന്നതായിരിക്കും .      ചെമിനിൽ (CheMin) ഉപയോഗിച്ചിരിക്കുന്ന എക്സ്‌ - റെ വിശകലന സംവിധാനം ഭൗമശാസ്ത്രജ്ഞർ വലിയ ലബോറട്ടറി സൗകര്യങ്ങൾ ഉപയോഗിച്ചു ചെയ്യുന്നതാണ് . ചൊവ്വയിൽ പക്ഷെ ഇത് ആദ്യമായാണ് ഉപയോഗപ്പെടുത്തുന്നത് . മുമ്പുപയോഗിച്...

ഒരു നക്ഷത്രം ഗ്രഹത്തെ തിന്നുന്നു

ഇമേജ്
ദൂരെ ദൂരെയൊരു നക്ഷത്രം അന്റെ ഗ്രഹത്തെ വിഴുങ്ങുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തി. BD+48 740 എന്ന ഒരു ചുവപ്പു ഭീമൻ നക്ഷത്രം അതിന്റെ ഒരു ഗ്രഹത്തെ വിഴുങ്ങുന്നതാണ് മക്ഡൊണാൾഡ് ഒബ്സർവേറ്ററിയിലെ ഹോബി-എബർലി ദൂരദർശിനിയിൽ നിന്നും ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ ശാസ്ത്രജ്ഞർ കണ്ടത്.      ഒരു നക്ഷത്രത്തിന്റെ അയുസ്സവസാനിക്കാറാകുമ്പോഴാണ് അത് ഒരു ചുവപ്പുഭീമനാകുന്നത്. തുടർച്ചയായ അണുസംയോജനം വഴി നക്ഷത്തിന്റെ അകത്തെ ഹൈഡ്രജൻ എരിഞ്ഞു തീരുകയും അവിടെ ഹീലിയം നിറയുകയും ചെയ്യും. ഈ സമയത്ത് ഹീലിയം അണുസംയോജനത്തിനാവശ്യമായ താപനില നക്ഷത്രത്തിന്റെ കോറിനകത്ത് ഉണ്ടായിരിക്കുകയില്ല. ഇതിന്റെ ഫലമയി ഊർജ്ജോൽപാദനത്തിൽ താൽക്കാലികമായി വിരാമം സംഭവിക്കുകയും പുറത്തേക്കുള്ള വികിരണത്തള്ളൽ കുറയുകയും ചെയ്യുന്നു. അപ്പോൾ ഗുരുത്വാകർഷബലം മേൽക്കൈ നേടുന്നതിനാൽ നക്ഷത്രം ചുരുങ്ങാൻ തുടങ്ങുന്നു. ഇങ്ങനെ ചുരുങ്ങി ചുരുങ്ങി അകത്തെ മർദ്ദവും താപനിലയും കൂടുകയും അത് നൂറു കെൽവിനിലെത്തുകയും ചെയ്യുമ്പോൾ ഹീലിയം അണുകേന്ദ്രങ്ങൾ സംയോജിച്ച് കാർബൺ അണുകേന്ദ്രങ്ങൾ ഉണ്ടാകുന്ന പ്രകൃയ തുടങ്ങുകയും ചെയ്യുന്നു. അതേസമയം തന്നെ പുറത്തുള്ള ഹൈഡ്രജൻ അണുകേ...

ചൊവ്വയിലെ ഒഴുകുന്ന ജലത്തിന് പുതിയ തെളിവുകൾ

ഇമേജ്
credit: NASA ചൊവ്വയിൽ ജലസമ്പന്നമായ അരുവികൾ ഉണ്ടായിരുന്നതിന് പുതിയ തെളിവുകൾ ക്യൂരിയോസിറ്റിയിൽ നിന്നും ലഭിച്ചു. ഒടുവിൽ അയച്ച കോംഗ്ലോമെറേറ്റ് ശിലാദ്രവ്യങ്ങളുടെ ചിത്രങ്ങളിൽ നിന്നാണ് പുതിയ തെളിവുകൾ ശാസ്ത്രജ്ഞർ കണ്ടെടുത്തത്. ഇത്തരത്തിലുള്ള മണൽത്തരികൾ ചൊവ്വയിൽ നിന്നും ലഭിക്കുന്നത് ആദ്യമായാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. സെക്കന്റിൽ മൂന്നടിയെങ്കിലും വേഗതയിൽ ജലമൊഴുകിയാൽ മാത്രമേ ഇത്തരത്തിലുള്ള മണൽത്തരികൾ  രൂപപ്പെടുകയുള്ളു എന്നാണവരുടെ അഭിപ്രായം.      ചൊവ്വയിലെ നീർച്ചാലുകൾ ഉണ്ടായിരുന്നതിനുള്ള തെളിവുകൾ ഇതിനു മുമ്പും ചൊവ്വയിൽ നിന്നും കിട്ടിയിട്ടുണ്ട്. എന്നാൽ ഒഴുക്കിൽ പെട്ട് രൂപം കൊണ്ട ഇത്തരം മണൽത്തരികൾ ആദ്യമായാണ് കണ്ടെത്തുന്നത്. ഗെയിൽ ഗർത്തത്തിന്റെ അരികിൽ നിന്നാണ് ഈ മണൽത്തരികൾ കണ്ടെടുത്തിരിക്കുന്നത്. ഊറൽ പാളികളായാണ് ഇതിവിടെ സ്ഥിതിചെയ്യുന്നത്. Peace Vallis എന്നു നാമകരണം ചെയ്തിരിക്കുന്ന അരുവിയിലെ ഉരുണ്ടതും മിനുസമാർന്നതുമായ കോംഗ്ലോമെറേറ്റ് ശിലകൾ ഇവിടെ ദീർഘകാലം ജലപ്രവാഹം ഉണ്ടായിരുന്നതിന്റെ സാക്ഷ്യമായി വർത്തിക്കുന്നു.      ഒഴുകുന്ന ജലം ജൈവികപദാർത്ഥങ്ങൾ നിലനിൽക്ക...

അനന്തവിദൂരതയിലൊരു കുഞ്ഞുഗ്രഹം

ഇമേജ്
കടപ്പാട്: നാസ സൗരയൂഥേതര ഗ്രഹങ്ങളെ കുറിച്ചുള്ള അന്വേഷണം തുടങ്ങിയിട്ട് കാലമേറെയായി . ആയിരത്തിലേറെ ഗ്രഹങ്ങളെ സൗരയൂഥത്തിനു പുറത്തു കണ്ടെത്തുകയും ചെയ്തു . ഇവയിൽ ഭൂരിഭാഗവും ഭീമൻ വാതകഗ്രഹങ്ങളായിരുന്നു . കൊച്ചുഗ്രഹങ്ങളെ കണ്ടെത്തുക എന്നത് വളരെ പ്രയാസമേറിയ ജോലിയാണ് . അതുകൊണ്ടുതന്നെ കണ്ടെത്തിയ കുഞ്ഞുഗ്രഹങ്ങളുടെ എണ്ണം വളരെ കുറവാണുതാനും . എന്നാൽ ശാസ്ത്രജ്ഞരുടെ അഭിപ്രായം കൊച്ചുഗ്രഹങ്ങളായിരിക്കും എണ്ണത്തിൽ കൂടുതൽ എന്നാണ് . പ്രകാശവർഷങ്ങൾക്കപ്പുറത്തു നിൽക്കുന്ന അവയെ കണ്ടെത്തുക എളുപ്പമല്ല എന്നുമാത്രം . എന്നാൽ ഇതിനിടയിലും ഒരു കൊച്ചുഗ്രഹത്തിന്റെ സാന്നിദ്ധ്യം ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിരിക്കുന്നു . അതും ഭൂമിയേക്കാൾ വളരെ ചെറുത് . ഭൂസമാനഗ്രഹങ്ങളെ കണ്ടെത്തിയാൽ തന്നെ ആഹ്ലാദഭരിതരാകാറുള്ളവരുടെ കൈയ്യിലേക്ക് അതിനെക്കാൾ ചെറിയതൊന്നു കിട്ടിയാലുണ്ടാവുന്ന അവസ്ഥ എന്തായിരിക്കും ? UCF-1.01 എന്നു പേരിട്ടിരിക്കുന്ന ഈ ഗ്രഹം സ്ഥിതിചെയ്യുന്നത് ഭൂമിയിൽ നിന്ന് 33 പ്രകാശവർഷങ്ങൾക്കപ്പുറത്താണ് . ഫ്ലോറിഡ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞനായ കെവിൻ സ്റ്റീവൻസൻ പറഞ്ഞത് ഇപ്രകാരമാണ് : “ വളരെ ചെറുതും വളരെ ചൂടേറിയതുമായ ഒരു ഗ്രഹം ഉണ്ടെന്നുള്ളതി...

ജൂലൈയിലെ ആകാശം

ഇമേജ്
ജൂലൈ 15ന് മദ്ധ്യകേരളത്തിൽ രാത്രി 8.30ന് കാണാൻ കഴിയുന്ന ആകാശദൃശ്യം ജൂലൈ 3 : പൗർണ്ണമി ജൂലൈ 19 : അമാവാസി, ജയന്ത് വി. നാർലിക്കറിന്റെ ജന്മദിനം ജൂലൈ 21 : മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങി(1969) ജൂലൈ 28,29 : ഡെൽറ്റ അക്വാറീഡ്സ് ഉൽക്കാവർഷം ജൂലൈ 31 : ആദ്യ ലൂണാർ റോവർ ചന്ദ്രനിൽ ഇറങ്ങി.(1971)

ഭൂമിക്ക് പുതിയൊരു മിഴികൂടി- പ്രപഞ്ചരഹസ്യങ്ങൾ കണ്ടറിയാൻ

ഇമേജ്
credit: ESO നമുക്ക് പ്രകാശരശ്മികളുടെ സഹായത്താൽ വസ്തുക്കളെ തിരിച്ചറിയാനുള്ള ഇന്ദ്രിയമാണ് കണ്ണുകൾ . കണ്ണുകളുടെ ശേഷികൂട്ടാൻ നമ്മൾ പല ഉപകരണങ്ങളെയും കൂട്ടുപിടിക്കാറുണ്ട് . അത്തരത്തിലുള്ള ഒരു ഉപകരണമാണ് ദൂരദർശിനി . ഗലീലിയോ ആകാശത്തേക്കു തിരിച്ച ആദ്യത്തെ ദൂരദർശിനി അതിന്റെ എത്രയോ തലമുറകളിലൂടെ വളർന്ന് ഇന്ന് ആദ്യത്തേതിനേക്കാൾ എത്രയോ മടങ്ങ് ശേഷിയും വലിപ്പവുമുള്ളതായിരിക്കുന്നു . ഗലീലിയോയുടെ പ്രാകാശിക ദൂരദർശിനിയുടെ സഹോദരിയായ പ്രതിഫലന ദൂരദർശിനിയാണ് ഇപ്പോൾ കൂടുതലായി ഉപയോഗിച്ചുവരുന്നത് . പ്രാകാശികദൂരദർശിനിയേക്കാൾ കാര്യക്ഷമത പ്രതിഫലനദൂരദർശിനിക്കാണ് എന്നതിതിനാലാണ് ഇത് . ഓരോ പുതിയ ദൂരദർശിനികൾ നിർമ്മിച്ചുകഴിയുമ്പോഴും അതിനെക്കാൾ മെച്ചപ്പെട്ട പുതിയൊരെണ്ണം നിർമ്മിക്കുന്നതിനുള്ള ആഗ്രഹം ശാസ്ത്രജ്ഞരിൽ അങ്കുരിച്ചു തുടങ്ങും . അങ്ങനെ ഇപ്പോൾ ഭൂമിയിലെ ഏറ്റവും വലിയ ദൂരദർശിനി നിർമ്മിക്കുന്നതിനുള്ള തയ്യാറെടുപ്പു തുടങ്ങിയിരിക്കുകയാണ് യൂറോപ്പിലെ ജ്യോതിശാസ്ത്രജ്ഞർ . European Extremely Large Telescope (E-ELT) എന്ന പേരു നൽകിയിരിക്കുന്ന ഈ ദൂരദർശിനിയുടെ പ്രധാനദർപ്പണത്തിന് 40 മീറ്റർ വ്യാസമുണ്ട് . പ്രപഞ്ചത്തിന്റെ അത്യഗാധ...