പോസ്റ്റുകള്‍

കുള്ളൻഗ്രഹങ്ങൾ

ഇമേജ്
     കുള്ളന്മാരായിരിക്കുമോ അല്ലാത്തവരായിരിക്കുമോ കൂടുതൽ ? കുള്ളന്മാരാണ് എന്നു തന്നെയാണ് ഉത്തരം. സൗരയൂഥത്തിലെ ഗ്രഹങ്ങൾക്കിടയിലാണെന്നു മാത്രം. രണ്ടായിരം കുള്ളൻ ഗ്രഹങ്ങളെയെങ്കിലും കാണുമെന്ന പ്രതീക്ഷയിലാണ് ജ്യോതിശസ്ത്രജ്ഞർ. ഗ്രഹങ്ങൾ എട്ടെണ്ണം മാത്രമല്ലെ ഉള്ളു!      പ്ലൂട്ടോയെ ഗ്രഹപദവിയിൽ നിന്നു പുറത്താക്കിയതോടെയാണ് കുള്ളൻ ഗ്രഹങ്ങളെ കുറിച്ചുള്ള ചർച്ച കൂടുതൽ സജീവമാകുന്നത്. എറിസിനെ കണ്ടെത്തിയതാണ് പ്ലൂട്ടോയെ പുറത്താക്കുന്നതിലേക്ക് നയിച്ചത്. കാരണം എറിസ് പ്ലൂട്ടോയെക്കാൾ വലുതായിരുന്നു. അതിനെ കൂടി ഗ്രഹങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണോ എന്നായി പിന്നെ ചർച്ച. ഉൾപ്പെടുത്തിയാൽ ഇനിയും ഇത്തരത്തിലുള്ളവ കണ്ടെത്തിയാൽ എന്തു ചെയ്യും എന്നായി. എന്തു തന്നെയായാലും ഈ സംവാദങ്ങൾ ഗ്രഹങ്ങളെ കുറിച്ചുള്ള നിർവചനം കൂടുതൽ കൃത്യതയുള്ളതാക്കുന്നതിന് സഹായിച്ചു. ഗ്രഹങ്ങളെ കുറിച്ചുള്ള പുതിയ നിർവചനം രൂപം കൊണ്ടു. കുള്ളൻ ഗ്രഹം എന്നു പറഞ്ഞാൽ വലിയ ഗ്രഹങ്ങളുടെ ഒരു ചെറിയ പതിപ്പ് എന്നല്ല അർത്ഥമാക്കുന്നത്.      ഗ്രഹങ്ങളുടെ നിർവചനം എന്താണെന്നു ആദ്യം നോക്കാം. സൂര്യനെ ഭ്രമണം ച...

ഇവരാണത്രെ കൂടുതൽ ഈ അനാഥഗ്രഹങ്ങൾ

ഇമേജ്
credit: NASA      അലഞ്ഞു നടക്കുന്നവർ എന്നാണ് planet എന്ന വാക്കിന്റെ അർത്ഥം എന്ന് പ്രൈമറി ക്ലാസുകളിലെവിടെ നിന്നോ ആണ് നാമറിഞ്ഞത്. എന്നാൽ പിന്നീട് നാമറിഞ്ഞു ഇവർ വെറുതെ അലഞ്ഞു നടക്കുന്നവരല്ല എന്നും സ്വന്തമായ വൃത്തങ്ങൾ കൃത്യ സമയം വെച്ച് പൂർത്തിയാക്കുന്നവരാണ് എന്നും.അവർക്കു നിശ്ചയിച്ച വഴികളിൽ കൂടി മാത്രമേ അവർ സഞ്ചരിക്കൂ എന്നും ഇന്ന് നമുക്കറിയാം. എങ്കിലും ഇന്നും നമ്മൾ അവരെ planets എന്നു തന്നെ വിളിച്ചു കൊണ്ടിരിക്കും. ഒരിക്കലിട്ട പേര് പിന്നീട് സ്വഭാവമറിഞ്ഞതിനു ശേഷം മാറ്റാറില്ലല്ലോ. എന്നാൽ ശരിക്കും അലഞ്ഞു നടക്കുന്ന ഗ്രഹങ്ങളെ കുറിച്ച് കുറെ വിവരങ്ങളുമായി എത്തിയിരിക്കുന്നു ജപ്പാനിലെയും ന്യൂസിലാന്റിലെയും ഒരു സംഘം ശാസ്ത്രജ്ഞര്‍.       ഒരു നക്ഷത്രത്തിനു ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെ കുറിച്ചാണ് നാം പഠിച്ചിട്ടുള്ളത്. എന്നാൽ സ്വന്തമായി ഒരു നക്ഷത്രം പോലുമില്ലാതെ നക്ഷത്രാന്തര സ്ഥലത്ത് അലഞ്ഞു നടക്കുന്ന പത്തിലേറെ അനാഥഗ്രഹങ്ങളെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. നക്ഷത്രങ്ങളെ പോലെ ഗാലക്സി കേന്ദ്രത്തെയാണ് ഇവ പ്രദക്ഷിണം ചെയ്യുന്നത്. വ്യാഴത്തെക്കാൾ വലിയ വാതകഗ്രഹങ്ങ...

പ്രഭാതസവാരി

ഇമേജ്
credit: NASA      പ്രഭാതസവാരി എന്നു പറഞ്ഞാൽ പ്രഭാതത്തിന്റെ സവാരി എന്നും ആകാമല്ലോ. ഒരു പ്രഭാതം ഇപ്പോൾ സവാരി നടത്തിക്കൊണ്ടിരിക്കുകയാണ് ; കയ്യിലൊരു ക്യാമറയുമായി. ഇത്തിരിക്കുഞ്ഞന്മാരെ കുറിച്ചു പഠിക്കലാണു ലക്ഷ്യം.      സൌരയൂഥത്തിലെ ഇത്തിരിക്കുഞ്ഞന്മാരാണ് ഛിഹ്നഗ്രഹങ്ങൾ അഥവാ ആസ്റ്ററോയ്ഡുകൾ. ഇവയെ കുറിച്ചു പഠിക്കാൻ നാസ വിക്ഷേപിച്ച പേടകമാണ് Dawn ( പ്രഭാതം). ഇപ്പോൾ അത് ഛിന്നഗ്രഹങ്ങളിൽ രണ്ടാമനായ വെസ്റ്റയെ സമീപിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യത്തെ ഫോട്ടോ മെയ് 3 ന് ഭൂമിയിലെത്തി. 1.21 കി.മീറ്റർ അകലെ നിന്ന് പകർത്തിയ ചിത്രമാണിത്. ഭൂമിയിൽ നിന്ന് 117 മില്യൻ കി.മീറ്റർ അകലെയാണ് വെസ്റ്റ സ്ഥിതി ചെയ്യുന്നത്. ജൂലൈ 16 ന് ഡോൺ വെസ്റ്റയുടെ ചുറ്റുമുള്ള അതിന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും.      വെറും 530 കി.മീറ്റർ മാത്രം വ്യാസമേയുള്ളു ആസ്റ്ററോയ്ഡ് ബെൽറ്റിലെ രണ്ടാമനായ ഈ ഛിന്നഗ്രഹത്തിന്. സൌരയൂഥ പഠനത്തിൽ ആസ്റ്ററോയ്ഡുകളെ കുറിച്ചുള്ള പഠനത്തിന് വളരെ പ്രാധാന്യമുണ്ട്. ഇത്തരത്തിലുള്ള കൊച്ചു കൊച്ചു ഗ്രഹങ്ങൾ കൂടിച്ചേർന്നാണത്രെ സൌരയൂഥത്തിലെ ഓരോ ഗ്രഹങ്ങളും ഉണ്ടായിട്ടു...

പുലർകാല ഗ്രഹസംഗമം

ഇമേജ്
          സൂര്യോദയത്തിനു മുമ്പ് എഴുന്നേൽക്കാറുണ്ടോ? ഇല്ലെങ്കിൽ ഒരു ദിവസം അഞ്ചരക്ക് ഉണർന്ന് നിങ്ങളുടെ കിടപ്പുമുറിയുടെ കിഴക്കു ഭാഗത്തുള്ള ജനവാതിൽ തുറന്ന് ആകാശത്തേക്കൊന്നു നോക്കൂ. മൂ‍ന്നു തിളക്കമേറിയ നക്ഷത്രങ്ങളെ കാണാം. യഥാർത്ഥത്തിൽ അവ നക്ഷത്രങ്ങളല്ല- ഗ്രഹങ്ങളാണ്. ബുധൻ, ശുക്രൻ, വ്യാഴം, എന്നിവ.           ഇന്ന് ശുക്രനും വ്യഴവും വളരെ അടുത്തടുത്ത് ആയിരുന്നു. എന്തോ സ്വകാര്യം പറയുന്ന പോലെ. 6.50 വരെയും ശുക്രനെ കാണാൻ കഴിഞ്ഞു—പുലർകാലവെളിച്ചം പരക്കുന്നതു വരെക്കും!!!           ഇനിയുള്ള ഓരോ ദിവസവും നിരീക്ഷിക്കുകയാണെങ്കിൽ ഇവയുടെ സ്ഥാനചലനം വളരെ വ്യക്തമായി നിരീക്ഷിക്കാനാവും. അതിനു സഹായിക്കുന്ന ഒരു വീഡിയോ ഇവിടെ കാണാം. മെയ് 13ന് ശുക്രനും വ്യാഴവും ബുധനും ചേർന്ന് ഒരു സമപാർശ്വ ത്രികോണം സൃഷ്ടിക്കുന്നതു കാണാം.  മെയ് 20ന് മറ്റൊരു ത്രികോണം കാണാം. ഇത് സൃഷ്ടിക്കുന്നത്  ചൊവ്വയും ശുക്രനും ബുധനും ചേർന്നായിരിക്കും. ചൊവ്വ കുറെ മങ്ങിയതായിരിക്കും എന്നു മാത്രം. പ്രാതലിനൊപ്പം ഒരു ജ്യാമിതി ക്ലാസ് കൂടിയാവാം അല്ലേ? മെയ്...

കണ്ണെത്തും ദൂരത്ത് ഒരു സൌരേതരഗ്രഹം

ഇമേജ്
     എന്നു പറഞ്ഞാൽ അങ്ങനെയൊന്നും കാണാൻ പറ്റില്ല കേട്ടോ. ഈ ഗ്രഹയൂഥത്തിന്റെ മാതൃനക്ഷത്രത്തിനെ ശ്രദ്ധിച്ചു നോക്കിയാൽ കാണാൻ കഴിയും എന്നു മാത്രം. ഇതു വരെ കണ്ടെത്തിയ സൌരേതര ഗ്രഹങ്ങളുടെ മാതൃനക്ഷത്രങ്ങളെയൊന്നും നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ പറ്റില്ല. കേരളത്തിലുള്ളവർക്ക് ഈ കാലത്ത് രാത്രി എട്ടു മണി സമയത്ത് തലക്കു മുകളിൽ കാണാൻ കഴിയുന്ന ഒരു നക്ഷത്രഗണമാണ് കർക്കിടകം ( cancer).  ഈ ഗണത്തിലെ ഒരു നക്ഷത്രമാണ് 55 Cancri . ഇത് മഞ്ഞും മഴക്കാറും ഒട്ടും പ്രകാശവും ഇല്ലാത്ത സ്ഥലത്തു നിന്നു നോക്കുകയാണെങ്കിൽ നമുക്കും കാണാൻ കഴിയും. ചിത്രത്തിൽ ചുവന്ന വലയത്തിനുള്ളിലെ രണ്ടു നക്ഷത്രങ്ങളിൽ താഴെയുള്ളതാണ് 55 Cancri . ഭൂമിയിൽ നിന്ന് 40 പ്രകാശ വർഷം അകലെയാണ് ഇതിന്റെ സ്ഥാനം. കാന്തിമാനം 6. എന്നു പറഞ്ഞാൽ നമുക്കു ശ്രദ്ധിച്ചു നോക്കിയാൽ കാണാൻ കഴിയുന്ന ഒരു നക്ഷത്രമാണ് എന്നർത്ഥം. ഒരു മഞ്ഞ കുള്ളനും ഒരു ചുവപ്പു കുള്ളനും ചേർന്ന ഒരു ഇരട്ട നക്ഷത്രമാണിത്. ഇവ തമ്മിലുള്ള അകലം 1000 AU ആണ്. അതായത് സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തിന്റെ 1000 മടങ്ങ്.        1997 ലാണ് ഈ നക്ഷത്രത്ത...

പ്രണയദൂതുമായി വോയെജർ

ഇമേജ്
credit: NASA      ഒരു യുവതിയുടെ പ്രണയ ഭാവത്തിന്റെ മസ്തിഷ്കതരംഗങ്ങളെ ആവാഹിച്ചെടുത്ത് അങ്ങു ദൂരെ സൌരയൂഥത്തിനുമപ്പുറം കാത്തിരിക്കുന്ന ഒരു അജ്നാത കാമുകന് കൈമാറാനുള്ള യാത്രയിലാണ് വോയെജർ രണ്ടാമൻ. ഭാഷ ഒരു പ്രശ്നമാകില്ല , മസ്തിഷ്കതരംഗങ്ങൾ പരസ്പരം പങ്കു വെക്കാനായാൽ. 30 വർഷത്തിലേറെയായി യാത്ര തുടങ്ങിയിട്ട്. അന്നത്തെ ആ യുവതിക്ക് ഇപ്പോൾ എന്തായിരിക്കും പ്രായം ? ഇനിയും എത്ര ആയിരം വർഷം കഴിയും ആ സന്ദേശം ലക്ഷ്യത്തിലെത്താൻ ?      സംഗീതത്തെ സ്നേഹിച്ചിരുന്ന ശാസ്ത്രജ്നനായിരുന്നു കാൾ സാഗൻ. പ്രണയമില്ലാതെ എന്തു സംഗീതം ? അതു കൊണ്ടു തന്നെയായിരിക്കണം തന്റെ സ്വപ്ന പദ്ധതിയിൽ ഒരു പ്രണയസന്ദേശം കൊരുത്തു വെക്കാൻ അദ്ദേഹം തീരുമാനിച്ചത്. ഇതു കൂടാതെ ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്കറുടെതടക്കം നിരവധി പ്രശസ്ത സംഗീതജ്നരുടെ ഗാനങ്ങളുടെ സാമ്പിളുകളും ഇതിലുണ്ട്. ഭൂമിയുടെ വ്യത്യസ്ത ഭാഗങ്ങളുടെ 118 ഫോട്ടോഗ്രാഫുകളും വ്യത്യസ്തങ്ങളായ കുറെ ശബ്ദങ്ങളും റെക്കോർഡു ചെയ്തവയുടെ കൂട്ടത്തിലുണ്ട്. പിന്നെ 55 ഭാഷകളിലുള്ള ആശംസാസന്ദേശങ്ങളും. ഇവയെല്ലാമായി വോയേജർ പേടകങ്ങൾ ഇപ്പോഴും യാത്ര തുടർന്നു കൊണ്ടിരി...

ഹബ്ബിളിന്റെ പിറന്നാൾ സമ്മാനം

ഇമേജ്
credit: Hubble space telescope      പ്രപഞ്ചത്തെ കുറിച്ചുള്ള സങ്കല്പങ്ങളിൽ തന്നെ വിപ്ലവകരങ്ങളായ പരിവർത്തനങ്ങളാണ് ഹബ്ബിൾ ബഹിരാകാശ ടെലിസ്കോപ്പ് അതിന്റെ 21 വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ട് ഉണ്ടാക്കിയെടുത്തത്. 1990 ഏപ്രിൽ 24നാണ് ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് നിരവധി പരിഷ്കരണങ്ങളും പുതുക്കലുകളും നടത്തി ഹബ്ബിൾ അതിന് പ്രവചിച്ചിരുന്ന 15 വർഷത്തെ ആയുസ്സിനെ മറികടന്നു.      മനോഹരമായ ഒരു ബഹിരാകാശ ചിത്രമാണ് ഈ വർഷം ഹബ്ബിളിന്റെ പിറന്നാൾ സമ്മാനമായി അതിന്റെ അണിയറ പ്രവർത്തകർ ലോകത്തിനു മുമ്പാകെ സമർപ്പിച്ചത്. ബഹിരാകാശത്തെ പനിനീർപുഷ്പം എന്നാണ് അവർ അതിനെ വിശേഷിപ്പിച്ചത്. പരസ്പരം ഒന്നാകാൻ പോകുന്ന രണ്ടു ഗലക്സികളാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം. Arp 273 എന്നാണ് ഇതിന് അവർ നൽകിയിട്ടുള്ള പേര്. ഇതിലെ വലിയ ഗാലക്സി UGC 1810 എന്നും ചെറിയ ഗാലക്സി UGC 1813 എന്നും അറിയപ്പെടുന്നു. ചെറിയ ഗലക്സിയിലെ അഗ്രങ്ങളിൽ കാണുന്ന നീലനിറം ചൂടു കൂടിയതും പ്രായം കുറഞ്ഞതുമായ നക്ഷത്രങ്ങളെ സൂചിപ്പിക്കുന്നു.      UGC1810ന്റെ ദ്രവ്യമാനം UGC1813ന്റേതിനേക്കാൾ അഞ്ച് മടങ്ങ് കൂടുതലാണ്. വി...