ഫുറൂദ്




ഇനി നമുക്ക് പിന്‍കാല്‍പാദം നോക്കാം. ഫുറുദ് എന്നാണ് ഈ നക്ഷത്രത്തിന് നല്‍കിയിരിക്കുന്ന പേര്. തിളക്കമുള്ളവയില്‍ ഒന്ന് എന്നര്‍ത്ഥം വരുന്ന അല്‍ ഫുറുദ് എന്ന അറബി വാക്കില്‍ നിന്നാണ് ഈ പേരുണ്ടായിട്ടുള്ളത്. ബെയറുടെ നാമകരണ പദ്ധതി അനുസരിച്ച് ഇതിന്റെ പേര് സീറ്റ കാനിസ് മെജോറിസ് എന്നാണ് (ζ CMa) ഇതും ഒരു ദ്വന്ദ്വനക്ഷത്രമാണ്. ഒരു പൊതു പിണ്ഡകേന്ദ്രത്തെ ചുറ്റുന്ന രണ്ടു നക്ഷത്രങ്ങളെയാണ് ദ്വന്ദ്വനക്ഷത്രങ്ങള്‍ എന്നു മുമ്പ് പറഞ്ഞത് ഓര്‍ക്കുമല്ലോ. ഫുറുദ് നക്ഷത്രങ്ങള്‍ ഒരു പരിക്രമണം പൂര്‍ത്തിയാക്കാന്‍ 675 ദിവസങ്ങളാണ് എടുക്കുന്നത്. ഭൂമിയില്‍ നിന്ന് ഇതിലേക്കുള്ള ദൂരം 362 പ്രകാശവര്‍ഷം ആണ്.

ഇതിലെ പ്രധാന നക്ഷത്രത്തിന് സൂര്യന്റെ നാലു മടങ്ങ് ആരവും എട്ടു മടങ്ങ് പിണ്ഡവുമുണ്ട്. സൂര്യന്റെ 3600 മടങ്ങ് തിളക്കമുള്ള ഫുറുദിന്റെ ഉപരിതല താപനില 18,700 കെല്‍വിന്‍ ആണ്. 3 കോടി 20 ലക്ഷം വര്‍ഷമാണ് ഇതിന്റെ പ്രായമായി കണക്കാക്കിയിട്ടുള്ളത്.

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക