വെസൻ




ഇനി വേട്ടപ്പട്ടിയുടെ പുറത്തിരിക്കുന്ന ഭാരം ഒന്നു പരിശോധിക്കാം. പട്ടിയുടെ പിന്‍ഭാഗത്തുള്ള നക്ഷത്രമാണ് വെസെന്‍. വെസെന്‍ എന്നു പറഞ്ഞാല്‍ മദ്ധ്യകാല അറേബ്യന്‍ ഭാഷയില്‍ ഭാരം എന്നാണര്‍ത്ഥം. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഈജിപ്ഷ്യന്‍ ജ്യോതിഃശാസ്ത്രജ്ഞനായിരുന്ന അല്‍ അക്സാസി അല്‍ മൗക്കേത്ത് നിര്‍മ്മിച്ച നക്ഷത്രചാര്‍ട്ടില്‍ ഇതിന് തലത് അല്‍ അദ്സാരി എന്ന പേരാണ് കൊടുത്തിരുന്നത്. മൂന്നാമത്തെ കന്യക എന്നാണ് ഇതിനര്‍ത്ഥം.

കാനിസ് മേജര്‍ ഗണത്തില്‍ തിളക്കം കൊണ്ട് മൂന്നാം സ്ഥാനത്താണ് വെസെന്‍. ഈ അതിഭീമന്‍ നക്ഷത്രത്തിന് ഏകദേശം സൂര്യന്റെ 17 മടങ്ങ് പിണ്ഡവും 200 മടങ്ങ് വലിപ്പവും 50,000 മടങ്ങ് തിളക്കവുമുണ്ട്. ഭൂമിയില്‍ നിന്ന് ഏകദേശം 1600 പ്രകാശവര്‍ഷം അകലെയാണ് വെസെന്‍ സ്ഥിതി ചെയ്യുന്നത്. ഒരു കോടി വര്‍ഷമാണ് ഇതിന്റെ പ്രായമായി കണക്കാക്കിയിരിക്കുന്നത്.

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക