ഒറിയോൺ - ആകാശത്തിലെ വേട്ടക്കാരൻ



പുരാതന തീബ്സില്‍ ഹൈറിയസ് എന്ന ഒരു വൃദ്ധകര്‍ഷകന്‍ ജീവിച്ചിരുന്നു. അദ്ദേഹത്തിന് ഒരു ദിവസം മൂന്ന് അതിഥികള്‍ വന്നു. അദ്ദേഹം അവരെ ആദരപൂര്‍വ്വം സ്വാഗതം ചെയ്യുകയും അവര്‍ക്കു വേണ്ടതെല്ലാം ചെയ്തു കൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന് ഉണ്ടായിരുന്ന കാളയെ അറുത്തായിരുന്നു അദ്ദേഹം അവര്‍ക്ക് ഭക്ഷണം വിളമ്പിയത്. ഈ മൂന്നു വിരുന്നുകാര്‍ യഥാര്‍ത്ഥത്തില്‍ സീയൂസ്, നെപ്റ്റ്യൂണ്‍, ഹെര്‍മസ് എന്നീ ദേവന്മാരായിരുന്നു. ഹൈറിയസിന്റെ സല്‍ക്കാരത്തില്‍ സംതൃപ്തരായ ഇവര്‍ അദ്ദേഹത്തിനോട് ആവശ്യമുള്ളതെന്തും ചോദിച്ചുകൊള്ളുവാന്‍ ആവശ്യപ്പെട്ടു. ഹൈറിയസിന് ഒരു മകന്‍ വേണമെന്നായിരുന്നു ആഗ്രഹം. മൂന്നു ദേവന്മാരും കാളയെ അറുത്തിടത്തു പോയി മൂത്രമൊഴിക്കുകയും പിന്നീട് അത് മണ്ണിട്ടു മൂടാന്‍ ഹൈറിയസിനോട് ആവശ്യപ്പെടുകയും ചെയ്തു. ഹൈറിയസ് അവര്‍ പറഞ്ഞതു പോലെ ചെയ്തപ്പോള്‍ അവിടെ നിന്ന് ഒരു ആണ്‍കുട്ടി ഉയര്‍ന്നു വന്നു എന്നും ദേവന്മാരുടെ മൂത്രത്തില്‍ നിന്ന് ഉണ്ടായതിനാല്‍ ഹൈറിയസ് അവന് യൂറിയോണ്‍ എന്ന് പേരിട്ടുവത്രെ. യൂറിയോണ്‍ എന്നത് പിന്നീട് ഒറിയോണ്‍ എന്നാവുകയാണത്രെ ഉണ്ടായത്. ഒറിയോണിന്റെ ഉത്ഭവത്തെ കുറിച്ചുള്ള ഒരു കഥ ഇതാണ്.
 
ഗ്രീക്ക് പുരാണങ്ങളിൽ ഓറിയോൺ ഒരു വേട്ടക്കാരനാണ്. മാത്രമല്ല മനുഷ്യരിൽ ഏറ്റവും സുന്ദരനുമായിരുന്നു. സമുദ്രദേവനായ പോസിഡോണിന്റെയും ക്രീറ്റിലെ മിനോസ് രാജാവിന്റെ മകളായ യൂറിയേലിന്റെയും മകനായിരുന്നു അദ്ദേഹം. ഹോമറിന്റെ ഒഡീസിയിൽ, ഓറിയോണിനെ അസാധാരണമായ ഉയരമുള്ള യോദ്ധാവായാണ് ചിത്രീകരിച്ചിട്ടുള്ളത്. വെങ്കലം കൊണ്ടുള്ളതും തകർക്കാനാവാത്തതുമായ ഗദയാണ് ഇദ്ദേഹത്തിന്റെ പ്രധാന ആയുധം.

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക