തിരുവാതിര
ഓറിയോണ്‍ എന്ന വേട്ടക്കാരന്റെ ഒരു തോളിനെ പ്രതിനിധീകരിക്കുന്ന നക്ഷത്രമാണ് തിരുവാതിര. ഇതൊരു ചുവപ്പു ഭീമന്‍ നക്ഷത്രമാണ്. സൂര്യന്റെ 1400 മടങ്ങ് വലിപ്പമുണ്ടത്രെ ഇതിന്. അതായത് സൂര്യന്റെ സ്ഥാനത്ത് തിരുവാതിരയെ കൊണ്ടുവന്നു വെച്ചാല്‍ ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ എന്നീ ഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും അതിനുള്ളിലായി പോകും. ഭൂമിയില്‍ നിന്നും ഏകദേശം 640 പ്രകാശവര്‍ഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത് എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇംഗ്ലീഷില്‍ ഇതിനെ ബെറ്റ്ല്‍ജൂസ് (Betelgeuse) എന്നാണ് വിളിക്കുന്നത്. إبط الجوزاء (Ibṭ al-Jauzā) എന്ന അറബി വാക്കില്‍ നിന്നാണ് ഈ പേര് എടുത്തത്. തിരുവാതിര നക്ഷത്രത്തിന്റെ അടുത്ത് ചന്ദ്രന്‍ വരുന്ന ദിവസമാണ് തിരുവാതിര നാള്‍.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ