ഒറിയോൺ നെബുല
ഓറിയോണിലെ പ്രധാനപ്പെട്ട നക്ഷത്രങ്ങളെയെല്ലാം പരിചയപ്പെട്ടു കഴിഞ്ഞല്ലോ. ഇനി നമുക്ക് ഒറിയോണ്‍ നെബുലയെ ഒന്നു പരിചയപ്പെടാം. നക്ഷത്രാന്തരീയ പൊടിപടലങ്ങള്‍, ഹൈഡ്രജന്‍ തുടങ്ങിയ വാതകങ്ങള്‍, എന്നിവയെല്ലാം ചേര്‍ന്ന് മേഘരൂപത്തില്‍ പരന്നു കിടക്കുന്ന ഒരു സംഗതിയാണ് നെബുല എന്നു പറയുന്നത്. ഇങ്ങനെ പരന്നു കിടക്കുന്ന പദാര്‍ത്ഥങ്ങള്‍ സാന്ദ്രീകരിച്ചാണ് നക്ഷത്രങ്ങള്‍ രൂപം കൊള്ളുന്നത്. അതുകൊണ്ട് നക്ഷത്രങ്ങളുടെ നഴ്സറിയാണ് നെബുലകള്‍ എന്നു പറയാറുണ്ട്. ഇങ്ങനെയുള്ള നെബുലകളുടെ കൂട്ടത്തില്‍ പ്രശസ്തമായ നെബുലയാണ് ഒറിയോണ്‍ നെബുല.
വേട്ടക്കാരന്റെ ബെല്‍റ്റിനു തൊട്ടു താഴെയായി കീഴ്പോട്ടു തൂങ്ങിക്കിടക്കുന്ന മൂന്നു നക്ഷത്രങ്ങള്‍ കാണാം. ഇതലെ നടുവിലുള്ളത് ഒരു നക്ഷത്രമല്ല. അതാണ് പ്രസിദ്ധമായ ഒറിയോണ്‍ നെബുല. നമുക്ക് നഗ്നനേത്രങ്ങള്‍ കൊണ്ടു തന്നെ കാണാന്‍ കഴിയുന്ന ഒരു നെബുലയാണിത്. ഒരു ദൂരദര്‍ശിനിയോ ബൈനോക്കുലറോ ഉപയോഗിച്ചാല്‍ കുറച്ചു കൂടി നന്നായി കാണാന്‍ കഴിയും. ഹബ്ബിള്‍ ബഹിരാകാശ ദൂരദര്‍ശിനി ഇതിന്റെ കൂടുതല്‍ മനോഹരവും വ്യക്തവും വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ചിത്രങ്ങള്‍ ലഭ്യമാക്കിയതോടു കൂടി മാനം നോക്കികള്‍ക്ക് ഇത് വളരെ ഇഷ്ടപ്പെട്ട ബഹിരാകാശ വസ്തുവായി. മാത്രമല്ല ഈ ചിത്രങ്ങളുടെ സൂക്ഷ്മമായ പഠനം ഗ്രഹങ്ങളെയും ഗ്രഹയൂഥങ്ങളെയും കുറിച്ചുള്ള അറിവുകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തി.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ