നീലയിൽ തിളങ്ങുന്ന റീഗൽ



റീഗൽ എന്നാണ് ഇടത്തേ കാലിനു കൊടുത്തിരിക്കുന്ന പേര്. ശരിക്കും ഇത് മൂന്നു നക്ഷത്രങ്ങളാണ്. ഇതിലെ പ്രധാന നക്ഷത്രമായ റീഗൽ എയുടെ പ്രായം പത്തു കോടി വർഷമാണത്രെ. കോടി എന്നു കേട്ടിട്ട് അമ്പരക്കുകയൊന്നും വേണ്ട. പ്രപഞ്ചകാലഗണനയിൽ പത്തു കോടിയൊക്കെ ഒരു ചെറിയ സംഖ്യയാണ്. സൂര്യന്റെ പ്രായം 450 കോടി വർഷവും പ്രപഞ്ചത്തിന്റെ പ്രായം 1380 കോടി വർഷവുമാണെന്ന് ഓർക്കുക. റീഗൽ ബി, സി എന്നിവയാണ് മറ്റു രണ്ടെണ്ണം.

റീഗലിൽ നിന്നും പുറപ്പെടുന്ന പ്രകാശം അതിന്റെ അടുത്തു കിടക്കുന്ന വിച്ച് ഹെഡ് നെബുല എന്ന നെബുലയിൽ തട്ടി ചിതറുന്നതു കൊണ്ടു കൂടിയാണ് ഈ നക്ഷത്രത്ത ഇത്രയും നീല നിറത്തിൽ കാണുന്നത്. റിജ്ൽ ജൗസ അൽ യൂസ്രാ (the left leg of the giant) എന്ന അറബി പേരിൽ നിന്നാണത്രെ ആധുനിക ജ്യോതിഃശാസ്ത്രം റീഗൽ എന്ന പേര് സ്വീകരിച്ചത്. റീഗൽ അൽ ജബ്ബാർ (the foot of the great one) എന്ന വാക്കിൽ നിന്നാണ് ഈ പേര് സ്വീകരിച്ചത് എന്ന ഒരു വാദവുമുണ്ട്.

ഒരു അതിഭീമൻ നീല നക്ഷത്രമായ റീഗൽ എയുടെ പിണ്ഡം സൂര്യന്റേതിനെക്കാൾ 23 മടങ്ങും വലിപ്പം സൂര്യന്റെതിനെക്കാൾ 80 മടങ്ങും ആണ്. 1,20,000 സൂര്യന്മാരുടെ പ്രകാശവും ഇതിനുണ്ട്. 773 പ്രകാശവർഷം അകലെ ഇരുന്നു കൊണ്ടാണ് ഈ നക്ഷത്രം നമ്മെ നോക്കി കണ്ണിറുക്കുന്നത്.

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക