നക്ഷത്രപ്പൂമഴ
കൊള്ളിമീന്‍ കാണാന്‍ എന്ത് രസമാണ്. മണിക്കൂറില്‍ ഇരുപതോ മുപ്പതോ എണ്ണം കാണാന്‍ കഴിയുമെങ്കിലോ? ഇതാ ഒരവസരം വരുന്നുണ്ട്. ഈ മാസം 14 ,15 തിയ്യതികളില്‍. രാത്രി 12 മണിക്ക് ശേഷം ചന്ദ്രനസ്തമിച്ചു കഴിഞ്ഞാല്‍ മിഥുനം രാശിയില്‍ നിന്നും ഉല്‍ക്കകള്‍ വീഴുന്നത് കാണാം.
മിഥുനത്തിലെ കാസ്റ്റര്‍ നക്ഷത്രത്തിനു സമീപത്തു നിന്നാണ് ഉല്‍ക്കകള്‍ ഉത്ഭവിക്കുക. എങ്കിലും ഇതിനു കാസ്റ്ററുമായി ബന്ധമൊന്നും ഇല്ല. പണ്ട് ഇതിലെ കടന്നു പോയ ഫെയ്തോണ്‍ എന്ന വാല്‍ നക്ഷത്രത്തിന്റെ അവശിഷ്ടങ്ങളാണ് ഇത്. ഭൂമി സൂര്യനെ ചുറ്റുന്നതിനിടയില്‍ ഈ ഭാഗത്ത് എത്തുമ്പോള്‍ അവ ഭൂമിയുടെ ആകര്‍ഷണത്തില്‍ പെട്ട് അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുകയും ഘര്‍ഷണം മൂലം കത്തിയെരിയുകയും ചെയ്യുന്നു.
ഏറ്റവും നല്ല കാഴ്ചക്ക് ഒട്ടും പ്രകാശമില്ലാത്ത സ്ഥലത്ത് ഇരുന്ന് നിരീക്ഷിക്കണം. മങ്ങിയ നക്ഷത്രങ്ങളെ പോലും കാണാന്‍ കഴിയുന്നു എങ്കില്‍ നിങ്ങള്‍ തെരഞ്ഞെടുത്തത് ശരിയായ സ്ഥലമാണ്. അല്‍പനേരം ക്ഷമയോടെ കാത്തിരുന്നു നോക്കൂ. കാണാം നിങ്ങളെ തേടി നക്ഷത്രങ്ങള്‍ വരുന്നത്.
credit : star date magazine |
ഏറ്റവും നല്ല കാഴ്ചക്ക് ഒട്ടും പ്രകാശമില്ലാത്ത സ്ഥലത്ത് ഇരുന്ന് നിരീക്ഷിക്കണം. മങ്ങിയ നക്ഷത്രങ്ങളെ പോലും കാണാന്‍ കഴിയുന്നു എങ്കില്‍ നിങ്ങള്‍ തെരഞ്ഞെടുത്തത് ശരിയായ സ്ഥലമാണ്. അല്‍പനേരം ക്ഷമയോടെ കാത്തിരുന്നു നോക്കൂ. കാണാം നിങ്ങളെ തേടി നക്ഷത്രങ്ങള്‍ വരുന്നത്.
മുമ്പ് താന്‍ പറഞ്ഞതു കേട്ട് കാലത്ത് 3 മണി മുതല്‍ മാനം നോക്കിയിരുന്നു. നോ ഫലം. ഇതും അതുപോലെയാകുമോ???? മാനം പോകുമോ??????
മറുപടിഇല്ലാതാക്കൂഇല്ല എന്നു വിചാരിക്കാം
മറുപടിഇല്ലാതാക്കൂഹാ നോക്കാം. നാട്ടിലെ 12 മണി അല്ലെ . അപ്പൊ ഇവിടെ 9 .30PM .
മറുപടിഇല്ലാതാക്കൂകിരണ്, നാട്ടിലെ 12 മണി എന്നല്ല. ചന്ദ്രന്‍ അസ്തമിച്ചാലേ നന്നായി കാണാന്‍ കഴിയൂ. 8 മണിക്കു തന്നെ മിഥുനം രാശി കണ്ടു തുടങ്ങും. ഇന്നലെ രാത്രി 8 ഉല്‍ക്കകളെ കാണാന്‍ കഴിഞ്ഞു. ഇന്നു കൂടുതല്‍ കാണാമെന്നു വിചാരിക്കുന്നു.
മറുപടിഇല്ലാതാക്കൂഇവിടെ പോടികാറ്റായിരുന്ന കാരണം ഒന്നും കാണാന്‍ പറ്റിയില്ല
മറുപടിഇല്ലാതാക്കൂ