വോയെജേര്‍ 1 സൌരയൂഥാതിര്‍ത്തിയില്‍

     വോയേജര്‍ 1 സൌര വാതത്തെയും പിന്നിലാക്കി സൌരയൂഥത്തിന്റെ അതിര്‍ത്തിയിലെത്തി. സൂര്യനില്‍ നിന്ന് ഏകദേശം 17 .3 ബില്ല്യന്‍ കി.മീറ്റര്‍ ദൂരെയാണ് ഇപ്പോള്‍ വോയേജര്‍ 1 ന്റെ സ്ഥാനം. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഇനി നക്ഷത്രാന്തര വാതത്തെ ആയിരിക്കും പേടകത്തിന് നേരിടേണ്ടി വരിക.
     വോയേജര്‍ 1 നക്ഷത്രാന്തരീയ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ പോകുകയാണ് എന്നു വോയേജര്‍ പ്രോജെക്ടിലെ ശാസ്ത്രജ്ഞനായ എഡ് സ്ടോണ്‍ പറഞ്ഞു. 1977 സെപ്തംബര്‍ 5  നാണ് വോയേജര്‍ 1 വിക്ഷേപിച്ചത്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇത് സൌരയൂഥത്തിന്റെ അതിര്‍ത്തി കടക്കും എന്നാണു ശാസ്ത്രജ്ഞര്‍ കണക്കു കൂട്ടുന്നത്‌. 
     1977 ആഗസ്ത് 20 നു വിക്ഷേപിച്ച വോയേജര്‍ 2 ഉം പിന്നാലെയുണ്ട്. സൂര്യനില്‍ നിന്ന്‍ 14 .2 കി.മീറ്റര്‍ അകലെ. വോയേജര്‍ 1 നേക്കാള്‍ വേഗത കുറവാണ് വോയേജര്‍ 2 നു.          

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക