ഇപ്പോള്‍ വ്യാഴത്തെ കാണാം
ഇപ്പോള്‍ വ്യാഴത്തെ നിരീക്ഷിക്കാന്‍ പറ്റിയ സമയമാണ്. രാത്രി 8 മണിക്ക് തലക്കു മുകളില്‍ നിന്ന് കുറച്ചു പടിഞ്ഞാറു മാറി ഏറ്റവും തിളക്കത്തില്‍ കാണുന്നതാണു വ്യാഴം. സൌരയൂഥത്തിലെ ഏറ്റവും വലുതും അഞ്ചാമത്തേതുമായ ഗ്രഹമാണ് വ്യാഴം. ഇത് ഒരു വതക ഗോളമാണ്. ഏറ്റവും കൂടുതല്‍ ഉള്ളത് ഹൈഡ്രജനും രണ്ടാം സ്ഥാനം ഹീലിയത്തിനുമാണ്.
ഇതിലെ ചുവന്ന പൊട്ട് ഒരു ടെലിസ്കോപ്പിലൂടെ കാണാന്‍ സാധിക്കും. ഇത് ഒരു വലിയ കൊടുങ്കാറ്റ് ആണത്രെ. പതിനേഴാം നൂറ്റാണ്ടിലാണ് ഇത് ആദ്യമായി നിരീക്ഷിക്കപ്പെട്ടത്. കൂടാതെ മധ്യഭാഗത്തു കൂടിയുള്ള വലയവും നാല് ഉപഗ്രഹങ്ങളെയും കാണാം. അയൊ, യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റോ എന്നീ നാല് ഉപഗ്രഹങ്ങളെ ആദ്യം കണ്ടെത്തിയത് ഗലീലിയോ ആയതിനാല്‍ ഇവയെ ഗലീലിയന്‍ ഉപഗ്രഹങ്ങള്‍ എന്നു പറയുന്നു. യൂറോപ്പയില്‍ പുറത്തുള്ള മഞ്ഞുപാളികള്‍ക്കടിയില്‍ ദ്രാവകാവസ്ഥയിലുള്ള ജലം ഉണ്ടത്രെ. സൌരയൂഥത്തിലെ മറ്റു ഗ്രഹങ്ങളുടെ മൊത്തം പിണ്ഡത്തേക്കാള്‍ രണ്ടര മടങ്ങു പിണ്ഡം വ്യാഴത്തിനു മാത്രമായുണ്ട്. 1321 ഭൂമിക്കു തുല്യമായ വ്യാപ്തവുമുണ്ട്. പുസ്തകങ്ങളില്‍ സൌരയൂഥമാപ്പിലെ ഗ്രഹങ്ങളുടെ വലിപ്പത്തിന്റെ അനുപാതം തെറ്റാണ്. സൂര്യനില്‍ നിന്ന് സ്വീകരിക്കുന്നതിനേക്കാള്‍ കൂടുതല്‍ താപം പുറത്തു വിടുന്നു എന്ന പ്രത്യേകതയും വ്യാഴത്തിനുണ്ട്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ