ചാന്ദ്രമാപ്പ്‌

      ലൂണാര്‍ റെക്കണൈസെന്‍സ്‌ ഓര്‍ബിറ്റര്‍ (LRO) നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ച്‌ നാസയിലെ ശാസ്ത്രജ്ഞര്‍ ചന്ദ്രോപരിതലത്തിന്റെ പുതിയ മാപ്പ്‌ പുറത്തിറക്കി. 3 ബില്ല്യന്‍ ഡാറ്റകളാണ്‌ LRO ഇതിനായി ഭൂമിയിലേക്കു പറത്തിയത്‌.
       ചന്ദ്രോപരിതലത്തിന്റെ ഈ പുതിയ മാപ്‌ ഭാവിയില്‍ ചന്ദ്രനെ പഠിക്കുന്നതിന്‌ കൂടുതല്‍ സഹായകരമാകുമെന്ന്‌ നാസയിലെ ശാസ്ത്രജ്ഞനായ ഗ്രിഗറി   ന്യൂമാന്‍ പറഞ്ഞു. LROയിലെ ലൂണാര്‍ ഓര്‍ബിറ്റര്‍ ലേസര്‍ അള്‍ട്ടീമീറ്റര്‍ (LOLA) എന്ന ഉപകരണം ഉപയോഗിച്ചാണ്‌ ചാന്ദ്രമാപ്പിങ്ങിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്‌. ഈ ഉപകരണം ആദ്യം ഒരു ലേസര്‍ പള്‍സിനെ വിഭജിച്ച്‌ അഞ്ചു ബീമുകളാക്കി ചന്ദ്രോപരിതലത്തിലേക്കയക്കുന്നു. ഉപരിതലത്തില്‍ തട്ടി തിരിച്ചു വരുന്ന ബീമുകളില്‍ നിന്നാണ്‌ ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നത്‌. 
      ഇപ്പോഴുള്ളതിനേക്കാള്‍ വളരെയേറെ വിശദാംശങ്ങളാണ്‌ പുതിയ മാപ്പിലുള്ളത്‌. 58 മീറ്റര്‍ കൃത്യതയാണ്  പുതിയ മാപ്പിനുള്ളത്‌. ചന്ദ്രനിലെ വലിയ ഗര്‍ത്തങ്ങളെയും അജ്ഞാതമായ വിവരങ്ങളുറങ്ങുന്ന ധ്രുവ പ്രദേശങ്ങളെയും  കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുതിയ മാപ്പിലുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക