അങ്ങ് ദൂരെ ഒരു സൌരയൂഥം

      ഭൂമിയില്‍ നിന്ന് 129 പ്രകാശ വര്‍ഷം അകലെ മറ്റൊരു സൌരയൂഥം. HR 8799 എന്ന നക്ഷത്രത്തെ ചുറ്റുന്ന നാലാമത്തെ (HR 8799e ) ഗ്രഹത്തെ ശാസ്ത്രജ്ഞരുടെ ഒരു അന്താരാഷ്ട്ര സംഘം കണ്ടെത്തി. 
     ഈ നാല് ഗ്രഹങ്ങളും നമ്മുടെ വ്യാഴത്തെക്കാള്‍ അഞ്ചു മുതല്‍ ഏഴു മടങ്ങ്‌ വരെ വലിപ്പമുള്ളവയാണ്‌. ഈ ഗ്രഹങ്ങള്ക്കുള്ളിലായി ഭൂമിയെ പോലുള്ള ചെറു ഗ്രഹങ്ങള്‍ കണ്ടേക്കാം എന്നാണു ശാസ്ത്രജ്ഞരുടെ അഭിപ്രായം. മാത്രമല്ല നമ്മുടെ സൌരയൂഥത്തിലെ ആസ്ട്രോയിട് ബെല്‍റ്റ്‌, കൂയിപ്പര്‍ ബെല്‍റ്റ്‌ എന്നിവ പോലെ പാറയും മഞ്ഞുകട്ടയും നിറഞ്ഞ രണ്ടു ബെല്‍റ്റുകള്‍ HR 8799 ലും ഉണ്ട്.
     1998 ല്‍ ആണ് ഇതിലെ ആദ്യത്തെ സൌരേതരഗ്രഹം  HR 8799bയെ  ഹബ്ബ്ള്‍ ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിച്ച് കണ്ടെത്തിയത്. ഹവായിയിലെ കെക്ക് നിരീക്ഷണാലയം ഉപയോഗിച്ചാണ് പുതിയ ഗ്രഹത്തെ കണ്ടെത്തിയത്.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക