അള്‍ട്രാ വയലറ്റ് സൌര ആളല്‍

ഇന്നുണ്ടായ മറ്റൊരു സംഭവമാണ് സൂര്യനിലുണ്ടായ അള്‍ട്രാവയലറ്റ് രശ്മികളുടെ ഒരു വലിയ ആളല്‍. ഏഴു ലക്ഷം കിലോമീറ്റര്‍ ദൂരത്തേക്ക് ആണ് സൂര്യനില്‍ നിന്നും അള്‍ട്രാ വയലറ്റ്  രശ്മികള്‍ ആളിപ്പടര്‍ന്നത്. ഇത് കൊരോണല്‍ ദ്വാരവുമായി (coronal hole) ബന്ധപ്പെട്ട ആളല്‍ അല്ലാത്തത് കൊണ്ട് ഭൂമിയെ ദോഷകരമായി ബാധിക്കില്ല എന്നാണു ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടത്. നാസയുടെ സോളാര്‍ ദൈനാമിക് ഒബ്സര്‍ വേടരിയാണ് (solar dynamic observatory ) ഈ പ്രതിഭാസം നിരീക്ഷിച് ചിത്രങ്ങള്‍ എടുത്ത്.


അഭിപ്രായങ്ങള്‍

  1. ആദ്യം കേട്ടപ്പോള്‍ ഒരാളല്‍!!!!! എന്റെ വീട്ടിന്റെ അടുത്ത് എത്താതിരുന്നാല്‍ മതി.....ഹിഹിഹി............... പോസ്റ്റിന് അഭിനന്ദനങ്ങള്‍. പുതിയ അറിവു നല്‍കിയതിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  2. പേടിക്കേണ്ട. ഇപ്പോള്‍ രണ്ടു കൊറോണല്‍ ദ്വാരങ്ങളേ ഉള്ളു. പ്റോമിനന്‍സ്‌ ദുര്‍ബ്ബലമാണു. നന്ദി.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക