സ്വര്‍ണ്ണം വന്ന വഴി

     ഭൂമിയില്‍ എങ്ങനെയാണ് സ്വര്‍ണ്ണവും പ്ലാറ്റിനവും വന്നത്? ഒരു ഭീമന്‍ കൂട്ടിയിടിയിലൂടെ എന്നാണ് ബില്‍ ബോട്കെയും സംഘവും പറയുന്നത്.
credit: nasa


     ഏതാണ്ട് 4 .5 ബില്ല്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ചൊവ്വയോളം വലിപ്പമുള്ള ഒരു വസ്തു ഭൂമിയുമായി കൂട്ടിയിടിക്കുകയുണ്ടായത്രെ. ഇതിലുണ്ടായിരുന്ന സ്വര്‍ണ്ണവും പ്ലാടിനവുമാണ് ഇന്ന്‍ ഭൂമിയില്‍ കാണുന്നത്. സമുദ്ര മഥനത്തില്‍ നിന്ന്‍ വൈശ്രവസ് എന്ന പോലെ ഭൂമര്‍ദനത്തില്‍ നിന്ന്‍ ഇവിടത്തെ കുട്ടികള്‍ക്ക് ഒരു അമ്പിളി മാമനെ കിട്ടി. ഈ ആഘാതത്തില്‍ നിന്നുണ്ടായത് ആണത്രേ ചന്ദ്രന്‍. 


     ഈ ഇടി മൂലം ഭൂമി അതിന്റെ അക്ഷത്തില്‍ നിന്ന്‍ 10 ഡിഗ്രി ചെരിഞ്ഞു പോലും. എങ്കിലെന്താ നമുക്ക് സ്വര്‍ണം കിട്ടിയില്ലേ? 


     ലൂണാര്‍ സയന്‍സ് ഇന്സ്ടിട്യൂടിലെ ശാസ്ത്രജ്ഞരാണ് ഈ പഠനം നടത്തിയത്.

അഭിപ്രായങ്ങള്‍

  1. ചന്ദ്രന്റെ ജനനത്തെക്കുറിച്ചുള്ള അഭിപ്രായത്തില്‍ സംശയം ബാക്കി നില്‍ക്കുന്നു. സ്വര്‍ണത്തിന്റെ കഥ ആദ്യം കേള്‍ക്കുകയാണ്.

    മറുപടിഇല്ലാതാക്കൂ
  2. പുതിയ ലക്കം സയന്‍സ്‌ ജേര്‍ണലില്‍ വന്ന ഗവേഷണറിപ്പോര്‍ട്ടാണ്‌. ഗ്രഹരൂപീകരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ഇതിലുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌; http://www.space.com/scienceastronomy/earth-moon-mars- formation-impacts-101209.html

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക