അന്താരാഷ്ട്ര ബഹിരാകാശ നിലയം അതിന്റെ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ 10 വര്ഷം തികച്ചു. ശാസ്ത്ര ഗവേഷണ മേഘലയിലെ അന്താരാഷ്‌ട്ര സഹകരണത്തിന്റെ ഉത്തമ മാത്ര്കയാണിത്. 2000 നവംബര്‍ 2 ന് ഈ പേടകത്തില്‍ ആദ്യത്തെ ശാസ്ത്ര സംഘം ഇറങ്ങി പ്രവര്‍ത്തനം ആരംഭിച്ചു. 1998 ലാണ് ഈ നിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. ബഹിരാകാശത്ത് വെച്ചു തന്നെയാണ് ഇതിന്റെ ഓരോ ഭാഗങ്ങള്‍ കൂട്ടിച്ചേര്ത് നിര്‍മ്മാണം പൂര്ത്തീകരിച്ച്ചത്. 1998 ല്‍ ഇതിന്റെ കേന്ദ്ര ഭാഗമായ സാര്യാ റഷ്യന്‍ രോക്കട്ടായ പ്രോടോണ്‍ ബഹിരാകാശത്തെത്തിച്ച്ചു. പിന്നീട് യൂടിലിടി, സ്വെട്ന എന്നീ പേടകങ്ങളും മുകളിലും താഴെയുമായി ഘടിപ്പിച്ചു. പിന്നീട് പല ഘട്ടങ്ങളിലായി അമേരിക്കയുടെ ഫ്രീഡം, റഷ്യയുടെ മീര്‍ 2 , യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ കൊളംബസ്, ജപ്പാന്റെ കിമോ, തുടങ്ങിയ മോടുലുകള്‍ ഇതിനോട് കൂട്ടിച്ചേര്‍ത്തു. നാസാ,യൂറോപ്പ്യന്‍ സ്പേസ് എജെന്സി, റഷ്യന്‍ ഫെടരല്‍ സ്പേസ് ഏജന്‍സി, ജപ്പാന്‍ എരോസ്പെസ് എക്സ്പ്ലോരെഷേന്‍ ഏജന്‍സി, കനെട...